എ.എം.എൽ.പി.സ്കൂൾ കോർമാന്തല/അക്ഷരവൃക്ഷം/കൊറോണ എന്ന ഭീഷണി
കൊറോണ എന്ന ഭീഷണി
നമ്മുടെ നാട് ഇന്ന് കൊറോണ രോഗ ഭീഷണിയിലാണ്. വളരെ പേടിയോടെയാണ് നാം ജീവിക്കുന്നത്. രോഗം പടരാതിരിക്കാൻ നാം വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ട്. വീട്ടിൽ നിന്ന് പുറത്തിറങ്ങരുത്. അത്യാവശ്യത്തിന് പുറത്തിറങ്ങേണ്ടി വന്നാൽ നിർബന്ധമായി മാസ്ക് ധരിക്കണം, മറ്റുള്ളവരുമായി ഒരു മീറ്റർ അകലം പാലിക്കണം. കൈകൾ സോപ്പിട്ട് കഴുകണം. വീടും പരിസരവും പുഴ, തോട്, കിണർ തുടങ്ങിയവയെല്ലാം വൃത്തിയായി സൂക്ഷിക്കണം. പൊതു സ്ഥലങ്ങളിൽ തുപ്പരുത്. നല്ല ശീലങ്ങൾ പാലിക്കണം. ലോക് ഡൗൺ ആയതിനാൽ എല്ലാവരും വീട്ടിൽ തന്നെയിരിക്കണം. പുറത്തിറങ്ങരുത്. അനാവശ്യമായി പുറത്തിറങ്ങുകയോ കൂട്ടം കൂടുകയോ കറങ്ങി നടക്കുകയോ ചെയ്താൽ പോലീസ് പിടിക്കും. രോഗപ്രതിരോധത്തിന് നല്ല പ്രവർത്തനമാണ് സർക്കാർ നടത്തുന്നത്. ആരോഗ്യ പ്രവർത്തകരും പോലീസും സന്നദ്ധ പ്രവർത്തകരുമടക്കം എല്ലാവരും സ്തുത്യർഹമായ സേവനമാണ് ചെയ്യുന്നത്. എല്ലാവർക്കും നല്ലത് വരട്ടെ എന്നു പ്രാർത്ഥിക്കുന്നു.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |