സി എം എസ് എച്ച് എസ് അരപ്പറ്റ/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വവും രോഗപ്രതിരോധവും!!
പരിസ്ഥിതി ശുചിത്വവും രോഗപ്രതിരോധവും!!
പ്രകൃതി അമ്മയാണ്. അമ്മയെ പീഡിപ്പിക്കരുത്. പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോക നാശത്തിന് കാരണമാകും. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ചു ഓർമ്മിപ്പിക്കാനുള്ള അവസരമായി ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തിൽ 1972 മുതൽ ആണ് ലോക പരിസ്ഥിതി ദിനം ആചരിച്ചു വരുന്നത്. എല്ലാ മനുഷ്യർക്കും ശുദ്ധ വായുവും ശുദ്ധ ജലവും ജൈവ വൈവിദ്ധ്യത്തിന്റെ ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും ഉണ്ട് എന്ന സങ്കൽപ്പമാണ് ലോക പരിസ്ഥിതി ദിനത്തിന്റെ കാതൽ .പ്രതീക്ഷ കൈവിടാതെ മലിനീകരണത്തിന് എതിരായും വന നശീകരണത്തിന്ന് എതിരായും പ്രവർത്തിക്കുകയാണ് പരിസ്ഥിതിയുടെ സുന്ദര ഭാവിക്ക് നാം ചെയ്യേണ്ടത്.നഗരങ്ങൾ എല്ലാം മാരക ഫലങ്ങൾ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. കൂടുതൽ ആളുകൾ നഗരങ്ങളിൽ താമസിക്കുന്നത് കുടിവെള്ളത്തിനും ശുചീകരണത്തിനും പ്രശ്നങ്ങൾ ഉണ്ടാക്കുന്നു അതോടൊപ്പം ആരോഗ്യ പ്രശ്നങ്ങൾ ഏറി വരുകയും ചെയ്യുന്നു.മനുഷ്യ വംശത്തെ തന്നേ കൊന്നൊടുക്കാൻ ശേഷിയുള്ള മാരക രോഗങ്ങൾ പടർന്നു പിടിക്കുന്നു. ശുചിത്വത്തിലൂടെ നാം രോഗത്തെ തടയുന്നു.രോഗ പ്രതിരോധനം അനിവാര്യമായ ഒരു ഘടകമാണ്. വ്യക്തിശുചിത്വത്തിലൂടെ ഒരു പരിധി വരെ നമുക്ക് രോഗത്തെ തടയാൻ സാധിക്കും.ഈ വർത്തമാന കാലത്ത് ലോകം മുഴുവൻ ഭീതി പരത്തി കൊണ്ടിരിക്കുന്ന കൊറോണ വൈറസിനെയും ശുചിത്വത്തിലൂടെ ചെറുക്കാൻ സാധിക്കും.പ്രകൃതിയെ നാം ശിക്ഷിക്കുമ്പോൾ പ്രകൃതി നമ്മെയും ശിക്ഷിക്കും പ്രളയത്തിന്റെയും മറ്റു മഹാമാരികളുടെ രൂപത്തിലും.പ്രകൃതിയെ സംരക്ഷിച്ചു കൊണ്ട് നമ്മൾക്ക് ഈ ദുരന്തങ്ങളെ എല്ലാം ഒത്തു ചേർന്ന് തടയാം.BREAK THE CHAIN
സാങ്കേതിക പരിശോധന - skkkandy തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |