പച്ചപ്പ്തിങ്ങിയ കേരവൃക്ഷങ്ങളും
കളകളം ഒഴുകുന്ന, അരുവികളും
കാറ്റ് മൂളുന്ന ഈണങ്ങളിൽ
അഴകാർന്ന് ആടുന്ന വൃക്ഷങ്ങളും
പാറി രസിക്കുന്ന പറവകളും
കുയിലുകൾ മൂളുന്ന സംഗീതവും .
സൂര്യപ്രഭകളിൽ ജ്വലിക്കുന്ന
സുന്ദരമേറിയ പുഷ്പങ്ങളും
പൂക്കളെത്തേടി പറക്കും ശലഭവും
പൂന്തേൻ-നുകരാൻ കൊതിക്കും വണ്ടുകളും.
വെള്ളിയരഞ്ഞാണുപോലെചുറ്റും
തുള്ളുന്ന സുന്ദര കടലും.
എല്ലാം കുളിരൊലിതിങ്ങിയ
എന്റെ കേരളമെന്തൊരുഭംഗി .