എൽ.എഫ്.സി.യു.പി.എസ് മമ്മിയൂർ/അക്ഷരവൃക്ഷം/ കൊറോണ ചിന്തകൾ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ ചിന്തകൾ

സ്കൂളിലെ വാർഷിക പരീക്ഷയുടെ ഒരുക്കത്തിന് ചൂടു പിടിച്ചിരിക്കുന്ന സമയത്താണ് കൊറോണ എന്ന പേര് കേൾക്കാൻ തുടങ്ങിയത്. ചൈനയിലെ വുഹാനിൽ ആരംഭിച്ച കൊറോണ ലോകം മുഴുവൻ പരക്കും എന്ന് കരുതിയില്ല ഈ കാലഘട്ടത്തിൽ എത്ര സന്തോഷകരമായാണ് കഴിഞ്ഞത്. ഇപ്പോൾ എപ്പോഴും മനസ്സിൽ ഭീതിയാണ് മറ്റു രാജ്യങ്ങളിൽ കേൾക്കുന്നത് പോലെ നമ്മുടെ നാടിനെ കൊറോണ ബാധിക്കുമോ എന്ന്. സ്കൂളിൽനിന്നും മാധ്യമങ്ങളിൽ നിന്നും കൊറോണാ വൈറസിനെ എങ്ങനെ തടയാം എന്ന് മനസ്സിലാക്കി. ഇത് തടയാൻ നാം ചെയ്യേണ്ടത് മുൻകരുതലാണ്, അകന്നു നിൽക്കലാണ്, കൈകഴുകലും സാനിറ്റേഷനുംമാണ്. കോവിഡ് 19 സാമൂഹിക വ്യാപനം തടയാനുള്ള ഏറ്റവും ശാസ്ത്രീയമായ പ്രതിവിധിയാണ് ലോക് ഡൗൺ. ലോകത്ത് കൊറോണ വൈറസ് ബാധിച്ച് ലക്ഷക്കണക്കിനാളുകൾ മരിക്കുമെന്നാണ് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് തന്നിരിക്കുന്നത്. ഈ മഹാമാരി കാട്ടുതീപോലെ പടരാൻ അനുവദിക്കാതിരിക്കുക മാത്രമാണ് പോംവഴി. കൊറോണയുടെ ചങ്ങല പൊട്ടിക്കും വിധം നമുക്ക് പരസ്പരം അകലം പാലിക്കാം. കാലം നമ്മോട് ആവശ്യപ്പെടുന്ന ഏക നിയന്ത്രണമാർഗ്ഗം രോഗ ചങ്ങല പൊട്ടിച്ചെറിയാൻ ഉള്ള മാർഗമായി ലോക്ക് ഡൗണിനെ ഒരു രക്ഷാകവചമായി കാണാം. വൈറസിൽ നിന്ന് രക്ഷപ്പെടാനുള്ള കവചം. അടച്ചിടലിന്റെ ഈ നാളുകൾ പരിസ്ഥിതിക്ക് ഒരുപാട് ഗുണങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. വ്യവസായശാലകൾ അടച്ചതും ഗതാഗതം നിയന്ത്രിച്ചത് മൂലം വായുമലിനീകരണം കുറഞ്ഞെന്ന് നാസയും യൂറോപ്യൻ ബഹിരാകാശ ഏജൻസികളും ഉപഗ്രഹ ചിത്രങ്ങളും സൂചിപ്പിക്കുന്നു. അന്തരീക്ഷവായു മാത്രമല്ല ശുചിയായത് നമ്മുടെ വീടും പരിസരവും ശുചിയാക്കാൻ ഈ കാലഘട്ടം വളരെ ഫലപ്രദമായി. ആരോഗ്യവും മാനസികോല്ലാസം നൽകുന്ന ചെറിയ കൃഷി പണികളും പൂന്തോട്ടം നിർമ്മാണവും ആരംഭിക്കാൻ കഴിഞ്ഞു. നാം ഈ കാലഘട്ടത്തെ അതിജീവിക്കുക തന്നെ ചെയ്യും. ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങളും സർക്കാരിന്റെ നിർദ്ദേശങ്ങളും പാലിച്ച് ജീവിച്ചാൽ മനുഷ്യരാശിയെ വെല്ലുവിളിച്ചു പടർന്നു പിടിക്കുന്ന കൊറോണ മഹാമാരിയെ പ്രതിരോധിക്കാൻ നമുക്ക് കഴിയും. അതിനായി സ്റ്റേ ഹോം സ്റ്റേ സേഫ് . <

ഹൃദ്യ ഷെൽഡൻ
5 A എൽ എഫ്‌ സി യു പി എസ് മമ്മിയൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം