ജി.എം.യു.പി.എസ് കാളികാവ് ബസാർ/അക്ഷരവൃക്ഷം/ഒരുമിച്ച് കെെകോർക്കാം പ്രകൃതിയെ രക്ഷിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരുമിച്ച് കൈകോർക്കാം,പ്രകൃതിയെ രക്ഷിക്കാം

ദൈവം തന്ന വരദാനം ആണല്ലോ പ്രകൃതി.മരങ്ങൾ കാടുകൾ പക്ഷികൾ മൃഗങ്ങൾ മറ്റു ജീവജാലങ്ങൾ എന്നിവ എല്ലാം ചേർന്നതാണ് പ്രകൃതി.ഇവയെല്ലാം നശിച്ചുപോകാതെ സംരക്ഷിക്കേണ്ട കടമ നമ്മൾ മനുഷ്യർക്കാണ്.എന്നാൽ നമ്മൾ മനുഷ്യർ പ്രകൃതിക്ക് നേരെ കൊടുംക്രൂരതകൾ ചെയ്യുന്നു.കുന്നുകൾ ഇടിച്ചു നിരത്തുന്നു.മരങ്ങൾ മുറിക്കുന്നു.കാടുകളിൽ തീ ഇടുന്നു.ഇതുകാരണം കാടിനുള്ളിലെ ജീവജാലങ്ങൾ നശിക്കുന്നു. പ്രകൃതിയിൽ മാറ്റങ്ങൾ വന്നാൽ പ്രകൃതി തന്നെ നമുക്ക് മുന്നറിയിപ്പ് കാണിച്ചു തരും .ഇതിന് ഉത്തമ ഉദാഹരണമാണ് രണ്ടുവർഷമായി നാം അനുഭവിച്ച പ്രളയങ്ങൾ.പാടങ്ങളും കുന്നുകളും മലകളും നികത്തി ഫ്ലാറ്റുകളും കെട്ടിടങ്ങളും നിർമ്മിച്ചപ്പോൾ മഴപെയ്താൽ വെള്ളം ഒലിച്ചു പോകാൻ സ്ഥലം ഇല്ലാതായി വെള്ളം തിങ്ങിനിന്ന ഇന്ന് അത് വെള്ളപ്പൊക്കത്തിൽ കലാശിക്കുന്നു.മലകളിലെ മരം മുറിക്കുമ്പോൾ മണ്ണിനെ തടുത്തുനിർത്താൻ പ്രകൃതിക്ക് കഴിയാതെ വരുന്നു.അതുകൊണ്ട് ഉരുൾപൊട്ടൽ സംഭവിക്കുന്നു.

പ്രകൃതിയെനശിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് പ്ലാസ്റ്റിക് .പ്ലാസ്റ്റിക് കുന്നുകൂടുന്നത് മൂലം മനുഷ്യൻ ജീവജാലങ്ങൾ എന്നിവയെ ഗുരുതരമായി ബാധിക്കും.പ്ലാസ്റ്റിക് ഭൂമിയിൽ നിന്നും നശിച്ചുപോകാൻ വളരെ ബുദ്ധിമുട്ടാണ്.പ്ലാസ്റ്റിക് കത്തിക്കുമ്പോൾ ഉണ്ടാകുന്നത് പുക അത്യന്തം അപകടകരമാണ്.ഈ പുക അർബുദം ഉണ്ടാകുന്നതിന് പ്രധാന കാരണമാണ്.പ്ലാസ്റ്റിക് കത്തുമ്പോൾ ഡയോക്സിൻ , ഫുറാൻസ്, കാർബൺ മോണോക്സൈഡ്, നൈട്രജൻ ഓക്‌സൈഡ് തുടങ്ങിനിരവധി മാരകങ്ങളായ വിഷവാതകം ആണ് പുറന്തള്ളപ്പെടുന്നത്.നമ്മൾ ഒന്നിച്ചു നിന്നാൽ നമുക്ക് പ്ലാസ്റ്റിക്കിനെ ലോകത്തു നിന്നു തന്നെ തുരത്താം.അതുകൊണ്ട് നമുക്ക് പ്ലാസ്റ്റിക് സാധനങ്ങൾ ഉപേക്ഷിച്ചു തുണി സഞ്ചിയും കടലാസ് കൊണ്ടുള്ള ബാഗ് , സ്റ്റീൽ കൊണ്ടുള്ള വാട്ടർബോട്ടിൽ എന്നിവ ഉപയോഗിച്ച് പ്ലാസ്റ്റിക്കിനെ തുരത്താം.

ഇപ്പോൾ ലോകം അഭിമുഖീകരിക്കുന്ന കൊറോണ വൈറസിനെ നമ്മൾ ഒറ്റക്കെട്ടായി പ്രതിരോധിച്ച കൊണ്ടിരിക്കുകയാണല്ലോ.കൊറോണ വൈറസിലൂടെയും പ്രളയത്തിലൂടെയും പ്രകൃതി നമുക്ക് ശക്തമായ സന്ദേശമാണ് നൽകുന്നത്. കൊറോണാ വൈറസിനെ ഒറ്റക്കെട്ടായി തുരത്തുന്ന പോലെ തന്നെ നമുക്ക് പ്രകൃതിയെ സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങളും വരും നാളുകളിൽ നമുക്ക് ഒറ്റക്കെട്ടായി ഏറ്റെടുക്കേണ്ടതായിട്ടുണ്ട് .

കീർത്തന . ഒ.കെ
6 A ഗവ.യു പി സ്കൂൾ കാളികാവ് ബസാർ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം