എ.​എം.യു.പി.സ്കൂൾ ഉള്ളണം/അക്ഷരവൃക്ഷം/കൊറോണ :വിദ്യാർത്ഥികൾ‍ അറിഞ്ഞിരിക്കേണ്ടത്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ :വിദ്യാർത്ഥികൾ‍ അറിഞ്ഞിരിക്കേണ്ടത്

കൊറോണ എന്ന മാരക രോഗം പടർന്ന് കൊണ്ടിരിക്കുന്ന കാലത്തിലാണ് നാം.ഈ മാരക വൈറസിനെ നേരിടാൻ വിദ്യാർത്ഥികളായ നാം എന്തൊക്കെ ചെയ്യണമെന്ന് അറിഞ്ഞരിക്കൽ നിർബന്ധമാണ്.

വൈറസ് വ്യാപനത്തെ തടയുന്നതിനാണ് സ്കൂൾ,മദ്രസ്സ,പള്ളി,കടകൾ,അമ്പലങ്ങൾ എന്നിവയെല്ലാം അടച്ചിട്ടിരിക്കുന്നത്.സർക്കാർ പ്രഖ്യാപിച്ച ലോക്ഡൗൺ നടപടിയും വൈറസ് പടരുന്നത് നിയന്ത്രിക്കുന്നതിനാണ്.ഈ രോഗത്തെ നാം ഗൗരവത്തിലെടുത്തില്ലങ്കിൽ ഇനിയും പ്രയാസങ്ങൾ ധാരാളമായി അനുഭവിക്കേണ്ടി വരും.അതിനാൽ സർക്കാർ നമ്മോട് പറയുന്ന കാര്യങ്ങൾ കൃത്യമായി പാലിക്കുക.

ഈ വൈറസ് മൂലം ഉണ്ടാകുന്ന രോഗങ്ങളെ കോവിഡ്-19 എന്ന് വിളിക്കുന്നു.ആദ്യ ലക്ഷണങ്ങളായി ജലദോഷം,പനി,ചുമ,ശ്വാസതടസം എന്നിവ അനുഭവപ്പെടുന്നു.ആർക്കാണ് രോഗമുള്ളത് എന്ന് തിരിച്ചറിയാൻപ്രയാസമായതിനാലാണ് ,വീടുകളിൽ നിന്ന് പുറത്തിറങ്ങെരുതെന്നും പറയുന്നത്. പുറത്തിറങ്ങുകയാണെങ്കിൽ മാസ്ക് ധരിക്കുക കൈകൾ സോപ്പിട്ട് കഴുകുക സാനിറ്റൈസർ ഉപയോഗിക്കുക.സർക്കാറിന്റെ ശക്തമായ നിയന്ത്രണവും നിയമങ്ങളുമാണ് നമ്മെ രക്ഷിക്കുന്നത്.

മുഹമ്മദ് അജൽ പി പി
4എ എഎംയുപി സ്കൂൾ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം