സെന്റ് ജോസഫ്സ് യു പി എസ് പേരയം/അക്ഷരവൃക്ഷം/പരിസ്ഥിതിയെ കുറിച്ചുള്ള ലേഖനം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതിയെ കുറിച്ചുള്ള ലേഖനം

പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ നിലനിർത്തേണ്ട ആവശ്യകത കൂടി വരുന്ന ഒരു കാലഘട്ടമാണ്. മനുഷ്യൻ പ്രകൃതിയോടുള്ള കടന്നുകയറ്റംനമ്മുടെ ഭൂമിയുടെ നാശത്തിനു വഴി ആകുന്നു. അപ്രതീക്ഷിതമായ വെള്ളപ്പൊക്കം കടുത്ത വേനൽ, ജല ജീവികൾക്ക് ഉണ്ടാകുന്ന മാരകമായ അസുഖങ്ങൾ എന്നിവ കൂടി വരുന്നത് ഇതിനുദാഹരണമാണ്. എല്ലാ ജീവജാലങ്ങൾക്കും വേണ്ടിയുള്ള നമ്മുടെ ഭൂമിയെ അതിൽ വസിക്കുന്ന മനുഷ്യൻ ദുരുപയോഗ പെടുത്തുകയാണ്.ഇന്ന് നേരിടുന്ന വലിയ പ്രതിസന്ധി വനനശീകരണം, മണ്ണിടിച്ചൽ, വന്യജീവികളെ വേട്ടയാടൽ, വ്യവസായശാലകളിൽ മാലിന്യം, പ്ലാസ്റ്റിക് മാലിന്യം എന്നിവ നമ്മുടെ പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ സാരമായി ബാധിക്കുന്നു. മരങ്ങൾ വച്ചുപിടിപ്പിച്ചു, പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയാതെ യും, വലിയ ഫ്ലാറ്റുകളുടെ വിഷവാതകങ്ങൾ പുറന്തള്ളുകയും, നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കുവാൻ കഴിയും. ഇതിൽ ഒരുപാട് കാര്യങ്ങൾ കുട്ടികളായ നമുക്ക് ചെയ്യാൻ കഴിയും. പരിസ്ഥിതിയോട് നാം കാണിക്കുന്ന ഓരോ തെറ്റിന് ഭൂമി പ്രതികാരം ചെയ്യും എന്നത് ഉറപ്പാണ്.

അനഘ സി ബി
1 B സെന്റ് ജോസഫ്സ് യുപിഎസ് പേരയം
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം