നാടുവിറപ്പിക്കും കോവിഡിനെ ....
ശുചിത്വം കൊണ്ട് തുരത്തീടാം.
അകന്നിരിക്കാം, വീട്ടിലിരിക്കാം
വൈറസിനെ അകറ്റീടാം.
ഇടയ്ക്കിടെ കഴുകാം
സോപ്പിട്ട് കൈകൾ
മാസ്കുകൾ കൊണ്ട്
മുഖം മറയ്ക്കാം.
കളിക്കാം, പഠിക്കാം !
ചിത്രം വരയ്ക്കാം
പച്ചക്കറികൾ നട്ടുനനയ്ക്കാം
ഊഞ്ഞാലാടാം, കിളികളെ കാണാം
അവർക്കായൊരുക്കാം
തണ്ണീർക്കുടങ്ങൾ ....