എം ടി എൽ പി എസ്സ് കളംപാല
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം ടി എൽ പി എസ്സ് കളംപാല | |
---|---|
വിലാസം | |
കളമ്പാല ഉന്നക്കാവ് , ഉന്നക്കാവ് പി.ഒ. , 689674 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 11 - 6 - 1922 |
വിവരങ്ങൾ | |
ഇമെയിൽ | mtlpskalampala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37619 (സമേതം) |
യുഡൈസ് കോഡ് | 32120701714 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | വെണ്ണിക്കുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | റാന്നി |
താലൂക്ക് | മല്ലപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | മല്ലപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 9 |
പെൺകുട്ടികൾ | 6 |
ആകെ വിദ്യാർത്ഥികൾ | 15 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 15 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിജി ജോർജ് |
പി.ടി.എ. പ്രസിഡണ്ട് | സതീഷ് ഗോപി |
എം.പി.ടി.എ. പ്രസിഡണ്ട് | ആശ ജിജി |
അവസാനം തിരുത്തിയത് | |
22-12-2024 | Schoolwikihelpdesk |
/
ഉള്ളടക്കം[മറയ്ക്കുക]
വെണ്ണിക്കുളം സബ്ജില്ലയിൽ മല്ലപ്പള്ളി താലൂക്കിൽ കൊറ്റനാട് പഞ്ചായത്ത് നാലാം വാർഡിൽ മഠത്തകം എന്ന സ്ഥലത്ത് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. അയിരൂർ, കുമ്പനാട്, ആറാട്ടുപുഴ ഇലന്തൂർ എന്നീ സ്ഥലങ്ങളിൽ നിന്നും കുടിയേറി പാർത്തവർ 1098-ാം ആണ്ടിൽ തയ്യിൽ ശ്രീ. വർഗീസ് വർഗീസ് മാർത്തോമ്മാ സഭയ്ക്ക് ദാനമായി നൽകിയ 12 സെന്റ് സ്ഥലത്ത് ഒരു ഓല ഷെഡ് പണിത് അതിൽ ഞായറാഴ്ച ദിവസം 9 വീട്ടുകാർ ആരാധനയും സൺഡേ സ്കൂളും നടത്തിപ്പോന്നു. പ്രസ്തുത ഷെഡിൽ ഒന്നാം ക്ലാസ്സ് ആരംഭിച്ചു. അധ്യാപകനായി അയിരൂർ പേക്കാവുങ്കൽ ശ്രീ. തോമസ് സാർ ആയിരുന്നു പ്രവർത്തിച്ചത്. 1922-ൽ ബഹുമാനപ്പെട്ട സി.പി. അബ്രഹാം കശീശയുടെ പ്രാർത്ഥനയോടുകൂടി കെട്ടിടം പുതുക്കി 1-ാം ക്ലാസ്സ് ആരംഭിച്ചു തുടർന്ന് 1104-ൽ രണ്ടാം ക്ളാസും 1107-ൽ മൂന്നാംക്ലാസും 1109 ൽ നാലാം ക്ലാസ്സും 1110-ൽ 5-ാം ക്ലാസ്സും ആരംഭിച്ചു. 1959-ൽ സ്ക്കൂൾ മാനേജ്മെൻ്റ് എം ടി & ഇ എ സ്ക്കൂൾസ് കോർപറേറ്റിന്റെ കീഴിൽ ലയിപ്പിച്ചു. 1972-ൽ സ്ക്കൂളിന്റെ അംഗീകാരം ഗവൺമെന്റ് പിൻവലിച്ചെങ്കിലും സ്ഥലവാസിക ളുടെ ആവശ്യം കണക്കിലെടുത്ത് അംഗീകാരം വീണ്ടും നൽകുകയുണ്ടായി 1985-ൽ സ്ക്കൂളിനോടു ചേർന്ന് ഒരു കിണർ കുഴിച്ചു ഭംഗിയായി കെട്ടുന്നതിനും സാധിച്ചു. 1989-ൽ ക്ലാസ്സ് റൂമിൽ ബഞ്ച്, ഡസ്ക് എന്നിവ ക്രമീകരിച്ചു. 1992-ൽ സ്കൂളിനോടു ചേർന്ന് 12000 രൂപാ ചെലവാക്കി കക്കൂസ്, മൂത്രപ്പുര എന്നിവ പ്രത്യേകം നിർമ്മിച്ചു. 1995-ൽ 27000 രൂപ മുടക്കി സ്കൂളിന്റെ അറ്റകുറ്റപണികൾ നടത്തി. 1996-ൽ ഒരു കുഴൽക്കിണർ ഗവൺമെന്റിൽ നിന്നും അനുവദിച്ചു. ഇതു കുഴിക്കുന്നതിന് ആവശ്യമായ സ്ഥലം ദാനമായി നൽകിയത് ചരളേൽ ശ്രീ. ചന്ദ്രശേഖരൻ നായരാണ്.1997 മാർച്ചു മാസം 14-ാം തീയതി സ്ക്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിക്കു കയും സ്കൂൾ കുട്ടികൾക്ക് ഹെൽത്ത് കാർഡ് വിതരണം നടത്തുകയുണ്ടായി. 1998-ൽ സ്കൂളിൽ വൈദ്യുതി കണക്ഷൻ കിട്ടുകയും ഓഫീസിലും ക്ലാസ്സ് റൂമിലും രക്ഷകർത്താക്കൾ ഫാൻ ക്രമീകരിക്കുകയും ചെയ്തു. തയ്യിൽ ശ്രീ. റ്റി.എം. തോമസ് എവറോളിംഗ് ട്രോഫി നാലാം ക്ലാസ്സിൽ 1-ാം സ്ഥാനം കരസ്ഥമാക്കുന്ന കുട്ടിക്ക് നൽകുന്നു. 17-10-1988 മുതൽ ശ്രീ. തോമസ് മാത്യു ഈ സ്ക്കൂൾ ഹെഡ്മാസ്റ്ററായി പ്രവർത്തിച്ചുവരുന്നു. ലോക്കൽ അഡ്വൈസറി കമ്മിറ്റിയുടെ പ്രസി ഡന്റായി റവ. ചാക്കോ സി. തോമസ് പ്രവർത്തി മാനേജ്മെന്റിന്റെ കാലാകാലങ്ങളിലുള്ള നിർദ്ദേശങ്ങളാലും കളമ്പാല ഇമ്മാനുവേൽ മാർത്തോമ്മാ ഇടവകയുടെ വികാരിമാരുടെയും അധ്യാപകരുടെയും പരിശ്രമഫലമായി സ്കൂൾ പൂർവ്വാധികം അഭിവൃദ്ധിപ്പെട്ടുവരുന്നു.
ചരിത്രം
വെണ്ണിക്കുളം സബ്ജില്ലയിൽ മല്ലപ്പള്ളി താലൂക്കിൽ കൊറ്റനാട് പഞ്ചായത്ത് നാലാം വാർഡിൽ മഠത്തകം എന്ന സ്ഥലത്ത് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. അയിരൂർ, കുമ്പനാട്, ആറാട്ടുപുഴ ഇലന്തൂർ എന്നീ സ്ഥലങ്ങളിൽ നിന്നും കുടിയേറി പാർത്തവർ 1098-ാം ആണ്ടിൽ തയ്യിൽ ശ്രീ. വർഗീസ് വർഗീസ് മാർത്തോമ്മാ സഭയ്ക്ക് ദാനമായി നൽകിയ 12 സെന്റ് സ്ഥലത്ത് ഒരു ഓല ഷെഡ് പണിത് അതിൽ ഞായറാഴ്ച ദിവസം 9 വീട്ടുകാർ ആരാധനയും സൺഡേ സ്കൂളും നടത്തിപ്പോന്നു. പ്രസ്തുത ഷെഡിൽ ഒന്നാം ക്ലാസ്സ് ആരംഭിച്ചു. അധ്യാപകനായി അയിരൂർ പേക്കാവുങ്കൽ ശ്രീ. തോമസ് സാർ ആയിരുന്നു പ്രവർത്തിച്ചത്. 1922-ൽ ബഹുമാനപ്പെട്ട സി.പി. അബ്രഹാം കശീശയുടെ പ്രാർത്ഥനയോടുകൂടി കെട്ടിടം പുതുക്കി 1-ാം ക്ലാസ്സ് ആരംഭിച്ചു തുടർന്ന് 1904-ൽ രണ്ടാം ക്ളാസും 1107-ൽ മൂന്നാംക്ലാസും 1109 ൽ നാലാം ക്ലാസ്സും 1110-ൽ 5-ാം ക്ലാസ്സും ആരംഭിച്ചു. 1959-ൽ സ്ക്കൂൾ മാനേജ്മെൻ്റ് എം ടി & ഇ എ സ്ക്കൂൾസ് കോർപറേറ്റിന്റെ കീഴിൽ ലയിപ്പിച്ചു. 1972-ൽ സ്ക്കൂളിന്റെ അംഗീകാരം ഗവൺമെന്റ് പിൻവലിച്ചെങ്കിലും സ്ഥലവാസിക ളുടെ ആവശ്യം കണക്കിലെടുത്ത് അംഗീകാരം വീണ്ടും നൽകുകയുണ്ടായി 1985-ൽ സ്ക്കൂളിനോടു ചേർന്ന് ഒരു കിണർ കുഴിച്ചു ഭംഗിയായി കെട്ടുന്നതിനും സാധിച്ചു. 1989-ൽ ക്ലാസ്സ് റൂമിൽ ബഞ്ച്, ഡസ്ക് എന്നിവ ക്രമീകരിച്ചു. 1992-ൽ സ്കൂളിനോടു ചേർന്ന് 12000 രൂപാ ചെലവാക്കി കക്കൂസ്, മൂത്രപ്പുര എന്നിവ പ്രത്യേകം നിർമ്മിച്ചു. 1995-ൽ 27000 രൂപ മുടക്കി സ്കൂളിന്റെ അറ്റകുറ്റപണികൾ നടത്തി. 1996-ൽ ഒരു കുഴൽക്കിണർ ഗവൺമെന്റിൽ നിന്നും അനുവദിച്ചു. ഇതു കുഴിക്കുന്നതിന് ആവശ്യമായ സ്ഥലം ദാനമായി നൽകിയത് ചരളേൽ ശ്രീ. ചന്ദ്രശേഖരൻ നായരാണ്.1997 മാർച്ചു മാസം 14-ാം തീയതി സ്ക്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിക്കു കയും സ്കൂൾ കുട്ടികൾക്ക് ഹെൽത്ത് കാർഡ് വിതരണം നടത്തുകയുണ്ടായി. 1998-ൽ സ്കൂളിൽ വൈദ്യുതി കണക്ഷൻ കിട്ടുകയും ഓഫീസിലും ക്ലാസ്സ് റൂമിലും രക്ഷകർത്താക്കൾ ഫാൻ ക്രമീകരിക്കുകയും ചെയ്തു. തയ്യിൽ ശ്രീ. റ്റി.എം. തോമസ് എവറോളിംഗ് ട്രോഫി നാലാം ക്ലാസ്സിൽ 1-ാം സ്ഥാനം കരസ്ഥമാക്കുന്ന കുട്ടിക്ക് നൽകുന്നു. 17-10-1988 മുതൽ ശ്രീ. തോമസ് മാത്യു ഈ സ്ക്കൂൾ ഹെഡ്മാസ്റ്ററായി പ്രവർത്തിച്ചുവരുന്നു. ലോക്കൽ അഡ്വൈസറി കമ്മിറ്റിയുടെ പ്രസി ഡന്റായി റവ. ചാക്കോ സി. തോമസ് പ്രവർത്തി മാനേജ്മെന്റിന്റെ കാലാകാലങ്ങളിലുള്ള നിർദ്ദേശങ്ങളാലും കളമ്പാല ഇമ്മാനുവേൽ മാർത്തോമ്മാ ഇടവകയുടെ വികാരിമാരുടെയും അധ്യാപകരുടെയും പരിശ്രമഫലമായി സ്കൂൾ പൂർവ്വാധികം അഭിവൃദ്ധിപ്പെട്ടുവരുന്നു.
ഭൗതികസാഹചര്യങ്ങൾ
മികവുകൾ
മുൻസാരഥികൾ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ദിനാചരണങ്ങൾ
അധ്യാപകർ
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ളബുകൾ
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 37619
- 1922ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ