സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ/അക്ഷരവൃക്ഷം/വൃത്തിയുള്ള രാജു
വൃത്തിയുള്ള രാജു
ഒരിടത്തു ഒരു സ്കൂൾ ഉണ്ടായിരുന്നു. ആ സ്കൂളിലെ എല്ലാ കുട്ടികളും എന്നും പ്രാർത്ഥനയ്ക്കായി ഗ്രൗണ്ടിൽ എത്തേണ്ടതായിരുന്നു. എത്താത്തവർക്ക് ശിക്ഷ ഉണ്ടായിരുന്നു. അങ്ങനെ ഒരു ദിവസം എല്ലാ കുട്ടികളും പ്രാർത്ഥന ചൊല്ലാൻ പോയി. ഒരു കുട്ടി മാത്രം പോയില്ല. രാജു എന്നായിരുന്നു അവന്റെ പേര്. ആരൊക്കെ ആണ് പ്രാർത്ഥനയ്ക്ക് വരാത്തത് എന്ന് സാറിനോട് പറഞ്ഞു കൊടുക്കുന്ന ചുമതല ക്ലാസ്സ് ലീഡറിനാണ്. പ്രാർത്ഥന കഴിഞ്ഞു എല്ലാ കുട്ടികളും ക്ലാസ്സിൽ കയറി ഇരുന്നു. അപ്പോഴേക്കും സാറും വന്നിരുന്നു. സാർ ക്ലാസ്സിൽ വന്നിട്ട് ചോദിച്ചു. "ആരൊക്കെയാണ് പ്രാർത്ഥനയ്ക്ക് വരാതിരുന്നത്". അപ്പോൾ ലീഡർ പറഞ്ഞു. "സാർ രാജുവാണ് പ്രാർത്ഥനയ്ക്ക് വരാതിരുന്നത് ". സാർ രാജുവിനെ വിളിച്ചു. പ്രാർത്ഥനയ്ക്ക് വരാത്തതിന്റെ കാരണം ചോദിച്ചു. അപ്പോൾ രാജു പറഞ്ഞു. "സാർ ഇന്ന് ഞാൻ കുറച്ചു താമസിച്ചാണ് വന്നത്. ഞാൻ വന്നപ്പോഴേക്കും പ്രാർത്ഥന തുടങ്ങി കഴിഞ്ഞിരുന്നു. അതുകൊണ്ട് ഞാൻ ക്ലാസ്സിൽ ഇരുന്നു. അപ്പോഴാണ് ഞാൻ ഈ ക്ലാസ്സ് വൃത്തി ഇല്ലാതെ കിടക്കുന്നത് കണ്ടത്. വൃത്തി ഇല്ലാത്ത ക്ലാസ്സിൽ ഇരുന്നു പഠിക്കാൻ സുഖമുണ്ടാവില്ല.സാറ് തന്നെ അല്ലെപറഞ്ഞത് എപ്പോഴും ശുചിത്വം പാലിക്കണം എന്ന്. ഇന്ന് ക്ലാസ്സ് വൃത്തിയാക്കേണ്ടവർ അതു ചെയ്തിട്ടില്ല. അതുകൊണ്ടാണ് ഞാൻ തന്നെ ക്ലാസ്സ് വൃത്തിയാക്കിയത്". അപ്പോഴാണ് സാറും മറ്റു കുട്ടികളും ക്ലാസ്സ് മുറി വൃത്തിയായി കിടക്കുന്നത് ശ്രദ്ധിച്ചത്. സാർ രാജുവിനെ പ്രശംസിച്ചു.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ