ഗണപത് എ.യു.പി.എസ്. കിഴിശ്ശേരി/അക്ഷരവൃക്ഷം/പ്രകൃതിചൂഷണം ദുരന്ത കാരണം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിചൂഷണം ദുരന്ത കാരണം

ഒരിടത്തൊരു പ്രകൃതി സുന്ദരമായ ഗ്രാമമുണ്ടായിരുന്നു. അവിടെ പ്രകൃതിയോടു ഇണങ്ങി ജീവിക്കുന്ന കേശു എന്നൊരു ചെറുപ്പക്കാരനുണ്ടായിരുന്നു. മരങ്ങൾ നട്ടുവളർത്തിയും ജലസ്രോദസുകൾ സംരക്ഷിച്ചും കേശു പ്രകൃതിയെ സ്നേഹിച്ചു കൊണ്ടിരുന്നു. അദ്ദേഹം നന്മയാർന്ന ഒരു വലിയ മനസ്സിന്റെ ഉടമയാണ്. തൊട്ടടുത്തുള്ള നഗരത്തിൽ കൃഷ്ണമൂർത്തി എന്നൊരു ധനികൻ താമസിച്ചിരുന്നു. മരങ്ങൾ വെട്ടിനശിപ്പിച്ചും പാടങ്ങൾ നികത്തിയും ഖനനം ചെയ്തും അദ്ദേഹം പ്രകൃതിയെ ചൂഷണം ചെയ്തുകൊണ്ടിരുന്നു. പല ഗ്രാമങ്ങളിലും പണം നൽകി വശീകരിച്ച് അവിടത്തെ മരങ്ങൾ വെട്ടിനശിപ്പിക്കുകയായിരുന്നു പതിവ്. അങ്ങനെ ആ ഗ്രാമങ്ങളെയെല്ലാം അദ്ദേഹം നഗരങ്ങളാക്കി മാറ്റി. അങ്ങനെ പല ഗ്രാമങ്ങളും താണ്ടി അദ്ദേഹം കേശുവിന്റെ ഗ്രാമത്തിലെത്തി. അവിടത്തെ ഗ്രാമവാസികൾ മരങ്ങൾ വെട്ടുന്നതിന് എതിർത്തു.കുറച്ചു ദിവസങ്ങൾക്കുശേഷം നഗരത്തിൽ കടുത്ത വേനൽക്കാലം അനുഭവപ്പെട്ടു. നഗരം മുഴുവൻ വരൾച്ചയിൽ അകപ്പെട്ടു. പല സ്ഥലങ്ങളിലും വെള്ളത്തിനുവേണ്ടി അലഞ്ഞുവെങ്കിലും വെള്ളം ലഭിച്ചില്ല. ആകെയുള്ള ആശ്രയം കേശുവിന്റെ ഗ്രാമമായിരുന്നു. അവിടത്തെ ഗ്രാമവാസികൾ നന്മയുള്ളവരായതുകൊണ്ട് അവർക്ക് വെള്ളം നൽകി. കൃഷ്ണമൂർത്തിയും നഗരനിവാസികളും അവിടത്തെ ഗ്രാമവാസികളോട് നന്ദി പറഞ്ഞു മടങ്ങുകയായിരുന്നു. അപ്പോഴാണ് കേശു പറഞ്ഞത് " പണത്തിനുവേണ്ടി പ്രകൃതിയെ ചൂഷണം ചെയ്യാതിരിക്കൂ... പ്രകൃതിയെ സ്നേഹിച്ചാൽ പ്രകൃതി നമ്മളെയും സ്നേഹിക്കും." അന്നുമുതൽ കൃഷ്ണമൂർത്തിയും നഗരനിവാസികളും പ്രകൃതിയെ സ്നേഹിക്കുകയും മരങ്ങൾ വെച്ചുപിടിപ്പിക്കുകയും ചെയ്ത് ആ നഗരത്തെ ഒരു പച്ചപ്പ് നിറഞ്ഞ പ്രദേശമാക്കി മാറ്റി.

സ്വാതി
6A ഗണപത് എ.യു.പി.സ്കൂൾ കിഴിശ്ശേരി
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ