എ.എം.എൽ.പി.സ്കൂൾ കോഴിച്ചെന/അക്ഷരവൃക്ഷം/ചെന്നായയും ആട്ടിൻകുട്ടിയും
ചെന്നായയും ആട്ടിൻകുട്ടിയും
ഒരു ഗ്രാമത്തിൽ കുറേ ആടുകളെ വളർത്തിയിരുന്നു അടുത്തുള്ള കാട്ടിലാണ്അവയെ മേയാൻ വീട്ടിരുന്നത് കൂട്ടം തെറ്റി പോയാൽ അറിയുന്നതിനായി അയാൾ എല്ലാ ആട്ടിൻ കുട്ടികളുടെ കഴുത്തിലും മണി കെട്ടിത്തുക്കിയിരുന്നു താനില്ലാത്തിപ്പോൾ നോക്കുന്ന തീനായി ആട്ടിടയൻ ഒരു നായയേയും അയാൾ വളർത്തിയിരുന്നു. ഒരിക്കൽ ഒരു ആട്ടിൻകുട്ടി വഴിതെറ്റുവാനിടയായി .ഒറ്റയ്ക്കായപ്പോൾ അവന്ഭയം തോന്നി .ആട്ടിൻകൂട്ടങ്ങളെനിർദ്ദയം കൊന്നൊടുക്കുന്ന കാട്ടിലെ ക്രൂരമൃഗങ്ങളെക്കുറിച്ച് അവൻ കേട്ടിട്ടുണ്ടായിരുന്നു . താൻഭയന്നതു പോലെ തന്നെ ഒരു ചെന്നായ ഓരിയിടുന്നത് അവൻ കേട്ടു.ഒറ്റയ്ക്ക് നിൽക്കുന്ന ആട്ടിൻ കുട്ടിയുടെ അടുത്തേക്ക് ചെന്നായ ചാടി അടുത്തു .ബുദ്ധിമാനായ ആട്ടിൻകുട്ടി പറഞ്ഞു "ഹേ, ചെന്നായേ, ഞാൻഇപ്പോൾ കുറെയധികം പുല്ല് തിന്ന് തീർത്തതേയുള്ളു. താങ്കൾഇപ്പോൾ എന്നെ പിടിച്ച്തിന്നാൽ പുല്ലിന്റെ മണമുണ്ടാകും . കുറെ നേരം കൂടികാത്തിരുന്നാൽ പുല്ല്ദഹിക്കും.എന്റെ മാംസത്തിനു രുചിയും ഉണ്ടാകും.ശരിയാണെന്നു കരുതി ചെന്നായ കാത്തിരിക്കുവാൻ തീരുമാനിച്ചു. കുറച്ചു കഴിഞ്ഞ് ചെന്നായ ചോദിച്ചു, "പുല്ല്ദഹിച്ച്കഴിഞ്ഞോ?"ആട്ടിൻക്കുട്ടി മറുപടി പറഞ്ഞു, "മിക്കവാറും.....എന്നെനൃത്തംചെയ്യുവാൻ അനുവദിച്ചാൽ ബാക്കി പെട്ടന്ന്ദഹിച്ച് കിട്ടും."ചെന്നായഉടൻ തന്നെ അനുവാദo കൊടുത്തു.ആട്ടിൻകുട്ടിനൃത്തം തുടങ്ങിയ ഉടൻ തന്നെ കഴുത്തിൽകിടന്നിരുന്ന മണി കുലുങ്ങുവാൻ തുടങ്ങി.ചെന്നായ നൃത്തത്തിൽമുഴികിയിരുന്നു.തനിക്ക്ലഭിക്കുവാൻ പോകുന്ന രുചികരമായ മാംസംമാത്രമായിരുന്നു അവന്റെ ചിന്ത. ആട്ടിൻകുട്ടിതന്റെ ചുവടുകളുടെ വേഗത വർദ്ധിപ്പിച്ചു,അതിനനുസരിച്ച് മണി കിലുക്കവും കൂടി വന്നു.ആട്ടിൻപറ്റത്തിനരിക്കിൽ നിന്നിരുന്ന ഇടയൻ നായ അത്കേട്ടു.കിലുക്കംകേട്ട അവൻ ഓടി അടുത്തു.ചെന്നായയ്ക്ക്മുൻപിൽ നൃത്തം ചെയ്യുന്ന ആട്ടിൻകുട്ടിയെ കണ്ട അവന്കാര്യം പിടികിട്ടി.ഒട്ടും താമസിയാതെ അവൻ കുരച്ചു കൊണ്ട് ചെന്നായയ്ക്ക് മേൽ ചാടിവീണു .ചെന്നായഭയന്നുകൊണ്ടോടിപോയി. ആട്ടിൻകുട്ടിയെ മറ്റ് ആടുകൾക്ക് അരികിലേക്ക് നയിച്ചു കൊണ്ട് ആട്ടിടയനായ അവൻ പറഞ്ഞു. "നീ ബുദ്ധിമാനായ ആട്ടിൻ കുട്ടിയാണ്."സന്തുഷ്ടനായ ആട്ടിൻകുട്ടിക്ക് തന്റെകൂട്ടത്തോടപ്പം ചേർന്നപ്പോൾ അതിയായ ആശ്വാസം തോന്നി.അവൻ കൂട്ടത്തിൽ ചേർന്ന് യാത്രയായി. ഗുണപാഠം -------------- "ബുദ്ധിസാമർത്ഥ്യം ജീവരക്ഷക്കെത്തുന്നു"
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ