എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/പോരാട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
പോരാട്ടം

മറയുന്നു മായുന്നു പകലിന്റെ
സ്വപ്നം തെളിയുന്നു വേരുറ-
യ്ക്കുന്നു ഇരുട്ടിന്റെ മാലിന്യങ്ങൾ
നിറയുന്നു ഒഴുകുന്നു
കറുത്ത പുഴകളിവിടെ
മണമില്ലാ നിറമില്ലാ പൂക്കളും
വിരിയുന്നു പെയ്യുന്നു മഴ
ഒഴുകാനിടമില്ലാതെ
പ്രളയവും വൈറസും വന്നു നിറ-
യുന്നു ഇന്നെന്റെ ജീവിത
പാച്ചിലിലൂടെ
പോരാട്ടം തുടരുന്നു ഇന്നീ
തൊപ്പി വച്ച സാറന്മാരും വെള്ളയുടുപ്പിട്ട
മാലാഖമാരും കാവലായി നിന്നീടുന്നു
ഇന്നെനിക്കുവേണ്ടി വീട്ടിലിരുന്നു
പോരാടാം നമുക്കീ വൈറസിനെതിരായി
വൃത്തിയും ശുചിത്വവും പാലിച്ചു
മുന്നേറാം നന്മയുള്ള നാടിനായി

ശ്രീഹരി.എസ്
4 B എൽ.പി.എസ് കോവില്ലൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത