ഒരു നല്ല നാളേക്കുവേണ്ടി
ഞാൻ ഒരു തൈ നടുന്നു
പച്ചയുടെ ഉടുപ്പിട്ട നിൻ സൗന്ദര്യം
ഞാൻ മെല്ലെ മെല്ലെ ആസ്വദിച്ചു
നിൻ സ്വരവും നിൻ ശബ്ദവും
ഞാൻ കേട്ടു തുടങ്ങി
ആഹ്ലാദത്തിമിർപ്പിൽ
നാളുകൾ എത്തിത്തുടങ്ങി
എല്ലാം മറന്നു ഞാൻ നിൻ
ശിഖിരങ്ങളും ഇലകളും തൊട്ടു തുടങ്ങി
ഞാൻ മെല്ലെ പൊട്ടിച്ചിരിച്ചു
എനിക്ക് കളിക്കാൻ നീ കൂട്ടായി വന്നു
പെട്ടന്നതാ ഏതോ ശബ്ദത്തിൽ
വെട്ടി തുടങ്ങിനിൻ ശിഖിരങ്ങൾ
വെട്ടുന്ന ശബ്ദത്തിൽ ഞങ്ങൾ ഉണർന്നു
നമ്മുടെ നാളേക്കുവേണ്ടി
ഒറ്റക്കെട്ടായി ഞങ്ങൾ ഒരേ സ്വരത്തിൽ പറഞ്ഞു
ഇത് നമുക്ക് വേണ്ടി നാളേക്കുവേണ്ടി
ഇത് നമ്മുടെ പ്രാണവായുവിനെ വേണ്ടി
അഴകിനും തണലിനും തേൻ പഴങ്ങൾക്കും
മുറുകെപ്പിടിക്കുന്നു ഞങ്ങൾ
ഒറ്റക്കെട്ടായി ഒരു മനസ്സോടെ