കോയ്യോട് ഈസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ഞങ്ങൾക്കുവേണ്ടി

Schoolwiki സംരംഭത്തിൽ നിന്ന്
ഞങ്ങൾക്കുവേണ്ടി

ഒരു നല്ല നാളേക്കുവേണ്ടി
ഞാൻ ഒരു തൈ നടുന്നു
പച്ചയുടെ ഉടുപ്പിട്ട നിൻ സൗന്ദര്യം
ഞാൻ മെല്ലെ മെല്ലെ ആസ്വദിച്ചു
നിൻ സ്വരവും നിൻ ശബ്ദവും
 ഞാൻ കേട്ടു തുടങ്ങി
ആഹ്ലാദത്തിമിർപ്പിൽ
നാളുകൾ എത്തിത്തുടങ്ങി
എല്ലാം മറന്നു ഞാൻ നിൻ
ശിഖിരങ്ങളും ഇലകളും തൊട്ടു തുടങ്ങി
ഞാൻ മെല്ലെ പൊട്ടിച്ചിരിച്ചു
എനിക്ക് കളിക്കാൻ നീ കൂട്ടായി വന്നു
പെട്ടന്നതാ ഏതോ ശബ്ദത്തിൽ
വെട്ടി തുടങ്ങിനിൻ ശിഖിരങ്ങൾ
വെട്ടുന്ന ശബ്ദത്തിൽ ഞങ്ങൾ ഉണർന്നു
നമ്മുടെ നാളേക്കുവേണ്ടി
ഒറ്റക്കെട്ടായി ഞങ്ങൾ ഒരേ സ്വരത്തിൽ പറഞ്ഞു
ഇത് നമുക്ക് വേണ്ടി നാളേക്കുവേണ്ടി
ഇത് നമ്മുടെ പ്രാണവായുവിനെ വേണ്ടി
അഴകിനും തണലിനും തേൻ പഴങ്ങൾക്കും
മുറുകെപ്പിടിക്കുന്നു ഞങ്ങൾ
ഒറ്റക്കെട്ടായി ഒരു മനസ്സോടെ


സന്മയ
2 കോയ്യോട് ഈസ്റ്റ് എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത