സെന്റ് ജോർജ് എച്ച്.എസ്. കിഴവള്ളൂർ/ലിറ്റിൽകൈറ്റ്സ്
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
[
[സെന്റ് ജോർജ് എച്ച്.എസ്. കിഴവള്ളൂർ/ലിറ്റിൽകൈറ്റ്സ്/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]]
ലിറ്റിൽകൈറ്റ്സ് സെന്റ് ജോർജസ് ഹൈസ്കൂൾ കിഴവള്ളൂർ
വിവരവിനിമയ സാങ്കേതികവിദ്യ സമർത്ഥമായും ഫലപ്രദമായും ഉപയോഗിക്കുവാൻ കുട്ടികളെ പ്രാപ്തരാക്കുന്ന ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് 2018 ജൂൺ മാസം പ്രവർത്തനം ആരംഭിച്ചു.ആദ്യ ബാച്ചിൽ തന്നെ 34 കുട്ടികൾ അംഗങ്ങളായി. സ്കൂളിലെ ഹൈടെക് ക്ലാസുകളിലെ ഉപകരണങ്ങളുടെ പരിപാലനത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പരിശീലനം നേടി. ആദ്യവർഷം തന്നെ സാമൂഹിക പ്രതിബദ്ധതയുള്ള ഒരു പ്രവർത്തനം കൂടി ചെയ്യാൻ സാധിച്ചു. വാർഡ് തലത്തിൽ തന്നെ കുടുംബശ്രീ അംഗങ്ങൾക്കും മാതാപിതാക്കൾക്കും അടിസ്ഥാനപരമായ കമ്പ്യൂട്ടർ പരിശീലനം നൽകി. മഴവില്ല് എന്ന പേരിൽ ഒരു ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി.
2019 - 21 ബാച്ചിൽ 30 കുട്ടികൾ പരിശീലനം നേടി. ഭിന്നശേഷി കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പ്രത്യേക കമ്പ്യൂട്ടർ പരിശീലനം നൽകി. കിഴവള്ളൂർ ഗ്രാമത്തെ കുറിച്ച് ഒരു ഡോക്യുമെന്ററിയും തയ്യാറാക്കി.
2019- 22 ബാച്ചിൽ 21 കുട്ടികൾ പരിശീലനം നേടി. കോവിഡ് കാലത്തെ ഓൺലൈൻ പഠനകാലത്ത് സ്കൂൾ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും ഡോക്കുമെന്റ് ചെയ്ത് വീഡിയോകൾ തയ്യാറാക്കി ഗ്രൂപ്പുകളിൽ അയക്കുന്നതിലും, പ്രധാന പങ്കുവഹിച്ചു.
2020 - 23 ബാച്ചിൽ 25 കുട്ടികളാണ് പരിശീലനം നേടിയത്. മാതാപിതാക്കൾക്കായി നടത്തിയ സൈബർ സെക്യൂരിറ്റി ക്ലാസിൽ വൈഗ പ്രസാദ്, രോഹൻ ടി റോബി, അൻസാ ജെയിംസ്, എബിൻ അനിൽ, അരുണിമ വിനോദ് എന്നിവർ ക്ലാസുകൾ എടുത്തു.
2021 24 ബാച്ചിൽ 30 കുട്ടികൾ പഠനം നടത്തുന്നു. ഇവരിൽ ഏബൽ എബ്രഹാം, കൃപ ആൻ തോമസ്, അഞ്ചു എസ് തുണ്ടിയിൽ എന്നീ മൂന്ന് കുട്ടികൾക്ക് ഡിസ്ട്രിക്ട് ക്യാമ്പിൽ സെലക്ഷൻ ലഭിച്ചു. ഇവർ സൈബർ സെക്യൂരിറ്റി ക്ലാസിൽ സ്റ്റുഡന്റ് ആർ പി മാരായി പ്രവർത്തിച്ചു.
2022 - 25 ബാച്ചിൽ 28 കുട്ടികൾ പഠനം നടത്തുന്നു. സ്കൂളിലെ വിവിധ പ്രോഗ്രാമുകളുടെ ഡോക്കുമെന്റേഷൻ വീഡിയോകൾ തയ്യാറാക്കുന്നു. കുട്ടികളുടെ പങ്കാളിത്തത്തോടെ ഫ്രീഡം ഫെസ്റ്റ് ഭംഗിയായി നടത്താൻ സാധിച്ചു.