ജി.എൽ.പി.എസ് ചടങ്ങാംകുളം/അക്ഷരവൃക്ഷം/ചക്ക തർക്കം

Schoolwiki സംരംഭത്തിൽ നിന്ന്
ചക്ക തർക്കം

കാട്ടിലുള്ള പുന്നരിപ്പുഴയുടെ തീരത്തു ഒരു തേൻവരിക്ക പ്ലാവ് ഉണ്ടായിരുന്നു.ആ പ്ലാവിലാണ് കൂട്ടുകാരായ അണ്ണാനും പൂവാലിക്കിളിയും താമസിച്ചിരുന്നത്.അവർ നല്ല കൂട്ടുകാർ ആയിരുന്നു.പ്ലാവിൽ ഒരു ചക്ക ഉണ്ടായി.ചക്ക പഴുത്തപ്പോൾ അണ്ണാറക്കണ്ണൻ പറഞ്ഞു "ഈ പ്ലാവിന്റെ ആദ്യ ഉടമസ്ഥൻ ഞാൻ ആണ്","അല്ല ഞാൻ ആണെന്ന്" പൂവാലിക്കിളിയും .അങ്ങനെ അവർ തമ്മിൽ വഴക്കായി.കാട്ടിൽ ശക്തമായ കാറ്റും മഴയും വന്നു.കാറ്റിൽ ചക്ക പുഴയിൽ വീണു.അണ്ണാറക്കണ്ണനും പൂവാലിക്കിളിയും അന്തം വിട്ട് നോക്കി നിന്നു.

ഗുണപാഠം:തർക്കിച്ചു നേടുന്നതിലും നല്ലത് പരസ്പരം സഹകരിക്കുന്നതാണ്.

ദീപക് കെ
2 B G L P S Chadangamkulam
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ