സെന്റ് ജോസഫ്സ് എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്, ചങ്ങനാശ്ശേരി./അക്ഷരവൃക്ഷം/കൊറോണാ അഥവാ കോവിഡ് 19..
കൊറോണാ അഥവാ കോവിഡ് 19
മനുഷ്യരും പക്ഷികളും ഉൾപെപ്ടെ ഉള്ള സസ്തനികളിൽ രോഗം ഉണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകൾ ആണ് കോറോണ. കോറോണ അഥവാ കോവിഡ് 19 എന്നീ പേരുകൾ പലയിടത്തും ആശയ കുഴപ്പം ഉണ്ടാക്കുന്നു. ഇത് രണ്ടും രണ്ട് വൈറസുകൾ ആണോ എന്നും കരുതുന്നവർ ഉണ്ട്. കോറോണ രോഗത്തെയും അതിന് കാരണമായ വൈറസിനെയും പ്രത്യേക പേരിട്ട് വിളിക്കുന്നു എന്ന് മാത്രം. എങ്ങനെയാണോ HIV എന്ന വൈറസ് മൂലം AIDS ഉണ്ടാവുന്നത് അതുപോലെ വൈറസിന്റെയും രോഗത്തിന്റെയും പേരാണ് ഇത്. കോറോണ വൈറസ് നമ്മുടെ പ്രതിരോധ ശേഷിയെ തളർത്തുകയാണ് ചെയ്യുന്നത്. അതുമൂലം പല രോഗങ്ങൾക്കും നമ്മുടെ ശരീരത്തെ ആക്രമിക്കാൻ കഴിയും. സാധാരണയായി കണ്ടുവരുന്ന ലക്ഷണങ്ങൾ ജലദോഷം, തൊണ്ടവേദന, ചുമ, തുമ്മൽ എന്നിവ കൊറോണയുടെ ലക്ഷണം ആയേക്കാം. ശ്വാസതടസ്സം ആണ് മറ്റൊരു പ്രധാന ലക്ഷണം. കൊറോണ ബാധിച്ചവരിൽ ന്യൂമോണിയ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ശ്വാസതടസ്സം, പനി, കിഡ്നി ഫെയ്ലർ, ന്യൂമോണിയ എന്നിവയിലൂടെയാണ് കൊറോണ ഒരാളെ മരണത്തിലേക്ക് എത്തിക്കുന്നത്. കോവിഡ് 19 വൈറസ് ബാധ കണ്ടെത്താൻ പ്രധാനമായും മൂന്ന് ടെസ്റ്റുകളാണ് ഉള്ളത്. ഇതിൽ ഏറ്റവും ഫലപ്രദമായ ടെസ്റ്റാണ് PCR അഥവ പോളിമെറസ് ചെയിൻ റിയാക്ഷൻ. ഇതുവരെ ഒരു പ്രതിരോധ മരുന്നോ കുത്തിവയ്പ്പോ ഈ വൈറസിന് എതിരേ കണ്ടുപിടിച്ചിട്ടില്ല. Supportive Care അല്ലെങ്കിൽ പരിചരണ ശുശ്രൂഷ മാത്രമാണ് നമുക്ക് കൊറോണ രോഗികൾക്ക് വേണ്ടി നല്കാൻ കഴിയുന്നത്. കോറോണ വൈറസിന്റെ പി.എച്ച് മൂല്യം 5.5 മുതൽ 8.5 വരെയാണ്.ആശുപത്രിയിൽ നിന്ന് സുഖം പ്രാപിച്ച രോഗികൾ നല്കുന്ന വിവരങ്ങൾ, കൊറോണ വൈറസിനെ പരാജയപ്പെടുത്താൻ നമ്മൾ ചെയ്യേണ്ടത് പി.എച്ച് നിലയ്ക്ക് മുകളിലുള്ള കൂടുതൽ ക്ഷാര ഭക്ഷണങ്ങൾ കഴിക്കുക എന്നതാണ്. അവയിൽ ചിലത്; നാരങ്ങ, അവോക്കാഡോസ്, വെളുത്തുള്ളി, മാമ്പഴം, പൈനാപ്പിൾ, ഓറഞ്ച്. കേരളത്തിൽ ഇതിനോടകം കൊറോണ വൈറസ് സ്ഥിതീകരിച്ചു കഴിഞ്ഞു. ലോകമെമ്പാടും നീരീക്ഷണത്തിലാണ്. മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് ആരോഗ്യ സംഘടനകൾ വ്യക്തമാക്കുന്നത്.
കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ഉള്ള കാര്യങ്ങൾ;
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചങ്ങനാശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചങ്ങനാശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം