വി. എൽ. പി. എസ്. കല്ലൂർ/അക്ഷരവൃക്ഷം/ രണ്ടു കൂട്ടുകാർ

Schoolwiki സംരംഭത്തിൽ നിന്ന്
രണ്ടു കൂട്ടുകാർ      

മിന്നുവണ്ണാനും ചിന്നുവണ്ണാനും കൂട്ടുകാരായിരുന്നു.ചിന്നു ഒരു വികൃതിയും മടിയനും ആയിരുന്നു.അവൻ സദാ സമയവും കളിച്ചും ,തരം കിട്ടിയാൽ മറ്റുള്ളവരെ ദ്രോഹിച്ചും നടന്നു.മിന്നു അവനോട്‌ കുറെ പറഞ്ഞു നോക്കി.എന്നിട്ടും അവൻ അനുസരിച്ചില്ല.

മഴക്കാലമെത്താറായി.എല്ലാവരും വളരെ തിരക്കിലായിരുന്നു.അവർ ആഹാരസാധനങ്ങൾ ശേഖരിക്കുവാൻ നടന്നു.എന്നാൽ ചിന്നു മാത്രം കളിച്ചു നടന്നു.മഴ തുടങ്ങി.പുറത്തിറങ്ങാൻ പറ്റാതായി.ചിന്നുവിന് വിശന്നപ്പോൾ കഴിക്കാൻ ഒന്നുമില്ലായിരുന്നു. അവനു സങ്കടം വന്നു.മഴ തോർന്ന നേരത്ത് അവൻ മിന്നുവിന്റെ അടുത്തെത്തി."എന്ത് പറ്റി ചങ്ങാതി,എന്തിനാ വിഷമിക്കുന്നത്?മിന്നു ചോദിച്ചു.ചിന്നു തല താഴ്ത്തി നിന്നു.മിന്നുവിന് കാര്യം മനസ്സിലായി.അവൻ ചിന്നുവിനെ വിളിച്ചു ഭക്ഷണം കൊടുത്തു.ചിന്നുവിന് തന്റെ തെറ്റു മനസ്സിലായി.പിന്നീടൊരിക്കലും അവൻ മടി പിടിച്ചിരുന്നിട്ടില്ല.മറ്റുള്ളവരോട് സ്നേഹത്തോടെ പെരുമാറാനും തുടങ്ങി.

വൈഗ കെ ആർ
3 ബി വി എൽ പി എസ് കല്ലൂർ
ചേർപ്പ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ