ഗവ.എച്ച് എസ്.വെസ്റ്റ് കടുങ്ങല്ലൂർ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 -- Help float

LK/2018/25106

ഡിജിറ്റൽ മാഗസിൻ 2019


DIGITAL POOKALAM 2019

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ മാഗസിനുകൾ

സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് നല്ല പ്രവർത്തനം ആണ് കാഴ്ച വയ്ക്കുന്നത് .ലിറ്റിൽ കൈറ്റ് മാസ്റ്റർ ആയ ലൈജു സാറിന്റെയും മിസ്ട്രസ് ആയ ഗണിത അദ്ധ്യാപിക ബിന്ദു ടീച്ചറിന്റെയും നേതൃത്വത്തിൽ ഈ വർഷത്തെ യൂണിറ്റ് പ്രവർത്തിക്കുന്നു .സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും ഇവരുടെ പ്രവർത്തനം എടുത്തു പറയത്തക്കതാണ് .


ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

2018-2020 ................16 കുട്ടികൾ

2019-2021 ..................23 കുട്ടികൾ

2019-2022 ...................24 കുട്ടികൾ

2020-2023 ...................32

കുട്ടികളുമായി ലിറ്റിൽ കൈറ്റ്സ് പ്രവർത്തിക്കുന്നു


ലിറ്റിൽ കൈറ്റ്സ് ക്ലബ് 2023 2024

2023-2024

ഐ ടി ക്ലബ്

ഐ ടി ക്ലബ്‌ ചാർജ്

ബിന്ദു എം എ

കിരൺ സി എം

ജിഎച്ച്എസ് വെസ്റ്റ് കടുങ്ങല്ലൂർ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ഈ വർഷം 'ഹൈസ്കൂൾ കുട്ടികളിലെ ഐടി യിലുള്ള പ്രാവീണ്യം ഉയർത്തുന്നതിനായി അനിമേഷൻ, സൈബർ , മലയാളം കമ്പ്യൂട്ടിംഗ്, , , ആർട്ടിഫിഷ്യൽ ഇൻറലിജൻസ് എന്നീ മേഖലകളിൽ വിദ്യാർഥികൾക്ക് പരിശീലനം നടത്തുകയുണ്ടായി.2023 ജനുവരി മാസത്തിൽ ഒമ്പതാം ക്ലാസിലെ കുട്ടികൾക്ക് ആർപി മാരായ ബിന്ദു ടീച്ചറും കിരൺ സാറിൻ്റെയും നേതൃത്വത്തിൽ കുട്ടികൾക്ക് രണ്ടു ദിവസത്തെ ആർഡിനോ റോബോട്ടിക്സ് ക്ലാസുകൾ എടുക്കുകയുണ്ടായി .ഏപ്രിൽ പതിനേഴാം തീയതി മുതൽ കുട്ടികൾക്ക് അനിമേഷൻ സ്ക്രാച്ച് പ്രോഗ്രാമിംഗ്എന്നീ ക്ലാസുകൾ എടുക്കുകയുണ്ടായി .ജൂൺ മുതൽ എല്ലാ ബുധനാഴ്ചയും വൈകിട്ട് 4 മുതൽ 5 മണി വരെ 8 9 ക്ലാസിലെ കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സിന്റെ ലാബുകൾ നടത്തിവരുന്നു.1 /8 /23 സ്കൂളിൽ ഐടി മേളയും റോബോട്ടിക്സ് മേളയും നടത്തുകയുണ്ടായി .ഐ ടീ മേളയിൽ വിവിധ ഇലക്ട്രോണിക്സ് ഉപകരണങ്ങളും പഴയകാല , ലാപ്ടോപ്പ് ,പ്രിൻറർ റാസർ , എന്നിവ ക്ലബ്ബിൻറെ നേതൃത്വത്തിൽ സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും പരിചയപ്പെടുത്തുകയുണ്ടായി .2/09/2023 ലിറ്റിൽ കൈറ്റ്സ്സിന്റെ വൺ ഡേ ക്യാമ്പ് ക്യാമ്പ് സംഘടിപ്പിച്ചു. മുപ്പത്തടം സ്കൂളിലെ ലക്ഷ്മിപ്രിയ ടീച്ചർ ആർ പി ആയി വന്ന അവരുടെ നേതൃത്വത്തിൽ ഒമ്പതാം ക്ലാസിലെ കുട്ടികൾക്ക് വൺ ഡേ ക്യാമ്പ് നടത്തി. അന്ന് കുട്ടികൾക്ക് ഉച്ചഭക്ഷണവും സ്നാക്സും നൽകുകയുണ്ടായി .പത്താം ക്ലാസിലെ കുട്ടികൾക്കായി കുട്ടികൾക്ക് ഗ്രൂപ്പ് പ്രോജക്ടിനായി 5 ,6 ,7 ക്ലാസിലെ കുട്ടികളുടെ ഹെൽത്ത് കാർഡ് ഉണ്ടാക്കുകയുണ്ടായി .ഇതിൽ ഹൈറ്റ് , പ്രഷർ താപനില , രക്തത്തിലെ ഓക്സിജന്റെ അളവ് ശ്വസന റേറ്റ് , സ്മാർട്ട് വാച്ച് ഉപയോഗിച്ച് അളക്കുകയുണ്ടായി.. ഇത് ഗൂഗിൾ ഫോമിൽ തയ്യാറാക്കി ഗൂഗിൾ ബേസിന്റെ സഹായത്തോടെ ഓരോ കുട്ടികളുടെയും ഹെൽത്ത് കാർഡ് തയ്യാറാക്കി. ഉപജില്ലാ ക്യാമ്പിന് പോവാനായി ഒമ്പതാം ക്ലാസിലെ കുട്ടികളായ ഹനാൻ അഷ്റഫ് ഫാത്തിമത്തുൽ സുഹറ അനിൽ പിയു എന്നിവരെ അനിമേഷന് സെലക്ട് ചെയ്തു , നീരജ് ,അഭിനവ്, ആലിയ ഫാത്തിമ എന്നിവരെ പ്രോഗ്രാമിങ്ങിന് സെലക്ട് ചെയ്തു ലിറ്റികൈറ്റ്സ് നേതൃത്വത്തിൽ 5, 6, 7 ക്ലാസിലെ കുട്ടികൾക്ക് അനിമേഷൻ ,സ്ക്രാച്ച് പ്രോഗ്രാമിംഗ് എന്നിവയെ എന്നിവയെ കുറിച്ചുള്ള ക്ലാസുകൾ നടത്തുകയുണ്ടായി.

ക്ലബ്ബിൻറെ നേതൃത്വത്തിൽ"സൈബർ സെക്യൂരിറ്റിയുടെ അപകടങ്ങൾ " എന്ന വിഷയത്തെ ആസ്പദമാക്കി ക്ലബ്ബിൽ അംഗങ്ങൾ സ്കൂളിലെ കുട്ടികളുടെ മാതാപിതാക്കൾക്ക് ക്ലാസ് എടുക്കുകയുണ്ടായി.

ഒമ്പതാം ക്ലാസിലെ കുട്ടികൾ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ മാഗസിൻ ജനുവരി മാസം പുറത്തിറക്കി.

പ്രമാണം:25106 little kites camp.jpg


പ്രമാണം:25106 capm.jpg
പ്രമാണം:25106 freedom fest.jpg
പ്രമാണം:25106 little kites.jpg