ചെറുവാ‍ഞ്ചേരി യു പി എസ്/അക്ഷരവൃക്ഷം/കൊറോണ വൈറസ് പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ് പ്രതിരോധം

കൊറോണ വൈറസ് ലോകത്തെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. കേരളത്തിൽ വീണ്ടും വീണ്ടും കൊറോണ വൈറസ് സ്ഥിതീകരിക്കുന്നു. ആളുകളെ കാർന്നു തിന്നുന്ന പുതിയൊരു വൈറസാണ് കോവിഡ് 19. ചൈനയിലെ വുഹാൻ രവശ്യയിൽ നിന്ന് ഉൽഭവിച്ച കൊറോണ വിവിധ രാജ്യങ്ങളിലേക്ക് പടർന്നു പിടിക്കുകയാണ്. ഇതിനകം തന്നെ നിരവധി പേരാണ് ഈ വൈറസിന് ഇരയായിരിക്കുന്നത്. 160 ൽ അധികം രാജ്യങ്ങളിൽ വൈറസ് സ്ഥിതീകരിച്ചിരിക്കുന്നു. ലക്ഷ കണക്കിന് പേർ ലോകമെമ്പാടും നിരീക്ഷണത്തിലുമാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് ആരോഗ്യ സംഘടനകൾ വ്യക്തമാക്കുന്നത്.

ചികിത്സയോ പ്രതിരോധ വാക്സിനുകളോ ഇതുവരെ കണ്ടെത്തിയിട്ടില്ലാത്തതിനാൽ ലോകം മുഴുവൻ ഇന്ന് ഏറ്റവും ഭയത്തോടെ നോക്കി നിൽക്കുന്ന ഒരു രോഗമായി മാറിയിരിക്കുന്നു കൊറോണ. ഈയൊരു സാഹചര്യത്തിൽ കേന്ദ്ര സർക്കാർ ഇന്ത്യ മുഴുവൻ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. കൊവിഡിനെതിരെയുള്ള ഈ പോരാട്ടത്തിൽ കേരളം വളരെ മുന്നിലാണ്. അതിനാൽ നമുക്ക് ആശ്വസിക്കാം. നമുക്കു വേണ്ടി രാവും പകലും ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്കും പോലീസുകാർക്കും സന്നദ്ധ സേവന പ്രവർത്തകർക്കും കൈ കൂപ്പി നന്ദി പറയാം. ഇപ്പോൾ കൊറോണ വൈറസിനെ തടയാൻ നമുക്ക് ചെയ്യാവുന്നത് ഒന്നേയുള്ളൂ വീട്ടിലിരിക്കുക എന്നത്. നി പയെയും പ്രളയത്തെയും മറ്റ് ദുരന്തങ്ങളെയും അതിജീവിച്ച ചരിത്രമുള്ള നമ്മൾ തീർച്ചയായും ഇതും അതിജീവിക്കും. ഭയമല്ല വേണ്ടത് ജാഗ്രതയാണ്.

ദേവനന്ദ പി വി
7 A ചെറുവാ‍ഞ്ചേരി_യു_പി_എസ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം