ഗവ. എച്ച് എസ് എസ് പുതിയകാവ്/അക്ഷരവൃക്ഷം/കാത്തിരിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
കാത്തിരിപ്പ്

പതിവുപോലെ ഞാനാ പടിവാതിൽക്കൽ
ചാരിയകലേക്കു നോക്കി നിന്നു….
അകലെയൊരാകാശത്തിൻ കണ്ണുു ചിമ്മീടുന്ന
കുഞ്ഞു താരത്തെ ഞാൻ ഉറ്റുനോക്കി.

                                           ഉറക്കച്ചടവിനെ വിസ്മരിച്ചിട്ട് ഞാനെൻ
                                           ബാല്യകാലം തിരിഞ്ഞുനോക്കി
                                           അച്ഛനുമമ്മയും കൂടപിറപ്പുമായ്
                                           സന്തോഷത്തോടെ വസിച്ച കാലം

ഒാർത്തോർത്തിരിക്കെ മനസ്സിലേക്കോടി-
ക്കിതച്ചെത്തി ആ കെട്ട കരിദിനങ്ങൾ
ഇന്നും ഞാനോർക്കാൻ ശ്രമിക്കാത്ത
സ്വപ്നങ്ങളെന്നിലടിച്ചമർത്തിയ ദിനം

                                       ഇന്നുമാവിളികേട്ടിടാനായി അകലെ-
                                       യായ് വീശുന്ന കാറ്റിന്നു കാതോർത്തു ഞാൻ
                                       തിരികെ വരില്ലെന്നുറപ്പെങ്കിലും പിന്നെ-
                                       അറിയില്ല എന്തിനീ കാത്തിരിപ്പ്………..
 

അൽ-ഷിഫ പി എസ്
10 B ഗവ.എച്ച്.എസ്.എസ്.പുതിയകാവ്
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത