എസ്. എൻ. വി. യു. പി. എസ്. മരുതമൺപള്ളി/അക്ഷരവൃക്ഷം/കൊറോണയെ നമ്മൾ അതിജീവിക്കും.

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെ നമ്മൾ അതിജീവിക്കും.

ആദ്യമായി കൊറോണ വൈറസ് സ്ഥിരീകരിച്ചത് ചൈനയിലാണ്. പിന്നീട് വിദേശസഞ്ചാരികൾ വഴി ആ മഹാമാരി ഇന്ത്യയിൽ എത്തി. ചൈന എന്ന വൻ രാജ്യത്തെ വരെ കീഴടക്കിക്കൊണ്ട് കൊറോണ ഇന്ത്യയിലേക്ക് കടന്നു കയറി. കൊറോണ എന്ന വൈറസിന്റെ മറ്റൊരു നാമമാണ് Covid 19. നിപ്പ, പ്രളയം, ഓഖി എന്നിവ വന്നപ്പോൾ നമ്മൾ ഇതിനെയെല്ലാം അതിജീവിച്ചു. ഇപ്പോൾ ഇതാ കൊറോണ വൈറസ് വന്നപ്പോൾ നമ്മൾ അതിനെ തുരത്താൻ വേണ്ടി പോരാടുകയാണ്. കൊറോണയെ തുരത്താൻ വേണ്ടി സർക്കാർ രൂപം കൊടുത്ത മുദ്രാവാക്യമാണ് Break the chain. നമ്മുടെ സർക്കാരും, ആരോഗ്യ പ്രവർത്തകരും ഓരോ ജീവനും വേണ്ടി കഠിന പ്രയത്നമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അതിൽ കൂടുതൽ പങ്ക് വഹിച്ചത് പോലീസുകാരാണ്. നമ്മൾ ഒരുപാട് കാര്യങ്ങൾ പഠിക്കുകയുണ്ടായി. വായുമലിനീകരണം ഇല്ലാതായി, ജലസ്രോതസ്സുകൾ മാലിന്യമുക്തമായി, വീട്ടിലെ ഭക്ഷണം രുചികരം ആണെന്ന് പഠിച്ചു, വീട്ടിലുള്ളവർ ഒത്തൊരുമിച്ചു, വീടും പരിസരവും വൃത്തിയായി. കൃഷിയുടെ പ്രാധാന്യം മനസ്സിലാക്കി എല്ലാവരും കൃഷി ആരംഭിച്ചു, ഭാരതം വിദേശരാജ്യങ്ങളുടെ മുന്നിൽ ഒന്നുമല്ലെന്ന് ചിലരുടെ അഭിപ്രായം മാറി, മദ്യനിരോധനം നടപ്പാക്കി, ചടങ്ങുകൾ എല്ലാം തന്നെ ലളിതം ആക്കാം എന്ന് പഠിച്ചു.കൊറോണയെ നമ്മൾ അതിജീവിക്കും.

ശിവാനി ശങ്കർ
7 എ എസ് എൻ വി യു പി എസ് മരുതമൺ പള്ളി.
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത