ഒന്നിച്ചൊന്നായ് പോരാടാം
കേരളമഹിമയുയർത്താം
എതിർത്തിടാം ആ വൈറസിനെ
കൊറോണ എന്ന മഹാമാരിയെ
അകന്നു നിൽക്കുക ഇന്ന്
ഒന്നായ് നിൽക്കും നാളേയ്ക്കായ്
ഓഖിയും പ്രളയവും കടന്നില്ലേ......
ജാതിയില്ലാതെ മതമില്ലാതെ
മാനവനായി കടന്നില്ലേ
നല്ലൊരു സർക്കാരിനൊപ്പം
കാക്കിയുടുപ്പിട്ട രക്ഷകർക്കൊപ്പം
നന്മ നിറഞ്ഞ മാലാഖമാർക്കൊപ്പം
എല്ലാമനുസരിച്ച് നീങ്ങാം
ബന്ധിച്ച ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞ്
കേരളത്തെ സ്വതന്ത്രമാക്കാം
കൊറോണ വിമുക്തമാക്കാം