എച്ച്.എസ്.എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/രോഗ പ്രതിരോധം-കൊറോണ
രോഗ പ്രതിരോധം-കൊറോണ
എന്താണ് കൊറോണ. അറിയണം മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്ന ഈ ഭീകരനെ. കൊറോണ വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്തത് 2019 ഡിസംബർ - 31 ന് ചൈനയിലെ വുഹാൻ നഗരത്തിലാണ്. ഇത് നോവൽ കൊറോണ വൈറസ് എന്നറിയപ്പെടുന്നു. ഈ വൈറസ് കിരീടത്തിന്റെ രൂപത്തിൽ കാണപ്പെടുന്നതിനാലാണ് ക്രൌൺ എന്നർത്ഥം വരുന്ന കൊറോണ എന്ന പേര് നൽകിയത്. ആദ്യം വുഹാൻ നഗരത്തിൽ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ട ഈ വൈറസ് ലോകമാകെ വ്യാപിക്കുകയും ഇന്ന് ലോകത്തിലെ മഹാമാരിയായി മാറിയിരിക്കുന്നു. ചൈനയിൽ മാത്രമല്ല അമേരിക്ക ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ ഈ വൈറസ് മൂലം മരണസംഖ്യ ഉയരുകയാണ്. ഇന്ന് 160-ലധികം രാജ്യങ്ങളിൽ ഈ വൈറസ് റിപ്പോർട്ട് ചെയ്തിരിക്കുന്നു. ലോക സമ്പന്ന രാഷ്ട്രങ്ങൾ പോലും ഈ മഹാമാരിക്കു മുന്നിൽ പകച്ചു നിൽക്കുമ്പോൾ നമ്മുടെ കൊച്ചു കേരളം ഈ ഭീകരനെ അതിജീവിക്കുന്ന കാഴ്ച്ചയാണ് നാം കാണുന്നത്. നമ്മുടെ ആരോഗ്യ മന്ത്രാലയത്തിന്റേയും ആരോഗ്യ പ്രവർത്തകരുടേയും കഠിന പ്രയത്നങ്ങൾ നാം കാണാതെ പോകരുത്. അവരുടെ നിർദ്ദേശങ്ങൾ നാം ഓരോരുത്തരും കർശനമായി തന്നെ പാലിക്കേണ്ടതാണ്. നമ്മുടെ ആരോഗ്യം നാം ഓരോരുത്തരുടേയും ഉത്തരവാദിത്വമാണ് . ഈ വൈറസിന് വാക്സിനേഷനോ, പ്രതിരോധ ചികിത്സ യോ കണ്ടെത്താനായിട്ടില്ല. അത് കൊണ്ട് തന്നെ രോഗം വരാതിരിക്കാനാണ് നാം ശ്രദ്ധിക്കേണ്ടത്. എങ്ങനെ പ്രതിരോധിക്കാം കൊറോണ വൈറസ് പടരുന്നത് രോഗിയുമായിട്ടുള്ള സമ്പർക്കം മൂലവും, രോഗാണുവുള്ള വസ്തുവിലെ സ്പർശനം മൂലവുമാണ് . രോഗിയുമായി നേരിട്ട് ബന്ധപ്പെടാതിരിക്കുക എന്നതാണ് ഏറ്റവും പ്രധാനം. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും നിർബന്ധമായും ശീലിക്കുക. രോഗലക്ഷണങ്ങളായ പനി , ചുമ, ശ്വാസതടസ്സം എന്നീ ലക്ഷണങ്ങൾ കണ്ടാലുടൻ ചികിത്സ തേടുക ഇടയ്ക്കിടെ ഹാന്റ് വാഷോ, സാനിറ്റെസ റോ ഉപയോഗിച്ച് കൈ വൃത്തിയായി കഴുകുക. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തുവാല ഉപയോഗിക്കുക. പുറത്തിറങ്ങിയാൽ മാസ്ക് ധരിക്കുക. സമൂഹ വ്യാപനം തടയുക. കൂട്ടം ചേരുന്നത് ഒഴിവാക്കുക. അനാവശ്യ യാത്രകൾ ഒഴിവാക്കുക.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പെരുമ്പാവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പെരുമ്പാവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം