എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട്/അക്ഷരവൃക്ഷം/കൊറോണ ആഗോള മഹവ്യാധി

കൊറോണ ആഗോള മഹവ്യാധി

മനുഷ്യരാശിയെ ആകമാനം ഭീതിയിലേക്ക്‌ നയിച്ചു കൊണ്ടിരിക്കുന്ന ഒരു മഹാവ്യാധി ആണല്ലോ കൊറോണ അഥവാ കോവിഡ് 19. ചൈനയിലെ വുഹാൻ പ്രവശ്യകളിൽ ആണ് ആദ്യമായി കൊറോണ കണ്ടെത്തിയത്. കൊറോണ ഇത്ര അപകടകാരിയാണ് എന്ന് ആദ്യം കരുതിയിരുന്നില്ല. പിന്നീട് രോഗം അതിവേഗം പടരുകയും മരണ സംഖ്യ ഉയരുകയും ചെയ്തു അപ്പോഴാണ് രോഗ തീവ്രത മനസ്സിലാവുന്നത് സ്രവ പരിശോധനയിലൂടെ ആണ് വൈറസ് ബാധ കണ്ടെത്തുന്നത് ഹാൻഡ് വാഷ് ഉപയോഗിച്ചു കൈകൾ ശുചി ആക്കുക, മാസ്ക് ഉപയോഗിക്കുക, സമൂഹ അകലം പാലിക്കുക,പൊതു പരിപാടികൾ കഴിവതും ഒഴിവാക്കുക തുടങ്ങിയവയാണ് പ്രധാന പോംവഴികൾ. കേരളത്തിലെ സ്ഥിതിഗതികൾ കുറയേക്കൂടി നിയന്ത്രണ വിധേയമാ ക്കാൻ ഒത്തിരി നടപടികൾ സർക്കാരും അധികാരികളും സ്വീകരിച്ചു വരുന്നു മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ രോഗികളും മരണവും കുറവാണ് എന്നത് ആശ്വാസകരമാണ് നമ്മുടെ ആരോഗ്യ പരിപാലന രംഗത്തിന്റെ നേട്ടമാണ് ഇത്. സ്ഥിതിഗതികൾ നാൾക്കുനാൾ മെച്ചപ്പെട്ടു വരുന്നത് ആശാവഹമാണ് ലോക രാഷ്ട്രങ്ങൾ തന്നെ ഇതിനോടകം കേരളത്തെ അംഗീകരിച്ചു കഴിഞ്ഞു എങ്കിലും ബഹുദൂരം ഇനിയും മുന്നേറണം രണ്ടു പ്രളയങ്ങളെയും നിപ്പയെയും അതിജീവിച്ച പാരമ്പര്യം ആണ് നമുക്ക് അവകാശപ്പെടാൻ ഉള്ളത്. കൊറോണ എന്ന വൈറസിനെയും നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും.

ഗൗരിപാർവതി
10.H എസ്.എൻ.എം.എച്ച്.എസ്.എസ്.പുറക്കാട്
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം