സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം ആവശ്യമോ
പരിസ്ഥിതി സംരക്ഷണം ആവശ്യമോ
മണ്ണ്, ഭൂമി, അന്തരീക്ഷം, വായു, ജലം, പ്രകൃതി വിഭവങ്ങൾ, മനുഷ്യൻ, പക്ഷി മൃഗാദികൾ ഇവ തമ്മിലുള്ള സമൈക്യം നഷ്ട പെടുമ്പോൾ ശാസ്ത്രത്തിനുപോലും കണ്ടെത്താനാവാത്ത പല പ്രവർത്തങ്ങൾക്കും അതു കാരണമാകുന്നു. മനുഷ്യന്റെ മാത്രം വികൃത മായ പെരുമാറ്റം കൊണ്ടാണ് പരിസ്ഥിതി നാശം സംഭവിക്കുന്നത്. വനങ്ങൾ നശിപ്പിക്കുന്ന തുമൂലം അന്തരീക്ഷ ത്തിന്റെ പരിസ്ഥിതി തകരുന്നു. വ്യവസായശാല കളും മറ്റും അന്തരീക്ഷമലിനീകരണം വൻതോതിൽ വർദ്ധിപ്പി ക്കുന്നു. തടാകങ്ങൾ, കിണറുകൾ, നദികൾ സമുദ്രങ്ങൾ ഇവയിലെ ജലം വിഷലിപ്തമായി തീർന്നിരിക്കുന്നു. പ്രാണജലത്തിനു നാശം സംഭവിക്കുന്ന ലോകം പ്രപഞ്ച ജീവിതത്തിന്റെ മരണമാണ് വാഗ്ദാനം ചെയ്യുന്നത്. എല്ലാ മാലിന്യങ്ങളും ഒഴുകിയടിയുന്ന നദികളും കടലോരപ്രദേശങ്ങളും ഏതു രാജ്യത്തിന്റെയും മുഖമുദ്രയാണ്. മൃഗങ്ങളും പക്ഷികളും ഈ കൊടിയവിപത്തിനടിമപ്പെട്ടു വിഷമിക്കുന്നു. കീടനാശിനികളുടെ മാരക ശക്തി പ്രപഞ്ചത്തെ നശിപ്പിക്കുന്നു. മണ്ണും, ജലവും, വായുവും ഈ വിഷം കൊണ്ട് മലിന മാകുന്നു. ഇനിയൊന്നു ചിന്തിച്ചു നോക്കു, നമ്മുടെ ജീവന്റെ അടിസ്ഥാനഘടകങ്ങളെ സംരക്ഷിക്കേണ്ടത് അത്യാവശ്യമല്ലേ.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ