ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/പരിസ്ഥിതി പാഠം

പരിസ്ഥിതി പാഠം      

പരിസ്ഥിതി നമ്മുടെ മാതാവല്ലോ
പരിപാവനമായ് കരുതീടേണം
എത്രയെത്ര മന്വന്തരങ്ങളിൽ
അത്രയും വിഭവങ്ങൾ തന്നതല്ലേ
കരയും കായലും കാടും തോടും
കളകള മീട്ടും കാട്ടാറും
കായൽജലം താണ്ടിപോകും
നീർച്ചാലും
കാനനഭംഗി മത്തുപിടിച്ചു മാലോകം
എല്ലാം കൊണ്ടൊരു പുഷ്പകവാടിയിൽ
അയ്യോ മാനവ കയ്യേരം
പൂക്കളും പഴങ്ങളും നീട്ടിയ
കൈകളിൽ
പാടെ കിട്ടി കൊടിയ വിഷം
രാസകീടനാശിനിയധികവും
രാജ്യത്താകെ ഭീതി കണ്ണുകൾ
പ്ലാസ്റ്റിക് എന്നൊരു ഭീകരതാണ്ഡവം
സൗഹൃദ മണ്ണിൻ ശ്വാസം തെറ്റി
കുന്നുകൾ തണ്ണീർതടങ്ങളിൽ വീണു
ആവാസജീവികളാകെ തകർന്നു
മാലിന്യങ്ങൾ മടിയില്ലാകടലിൽ കലങ്ങി
മനം കലഞ്ഞു കടലുപിടഞ്ഞു
ദുരന്തമായി തരംഗമായി
പേമാരിയായി പ്രളയമായി
മാലോകരെ മൗനമായി കൊല്ലും
മഹാമാരിയായി കൊറോണയും വന്നു
പഠിച്ചിടാൻ പാഠമെത്രയോ നൽകി
പഠിച്ചിടാത്ത നമ്മൾ തെറ്റുകൾ കാട്ടി
തെറ്റുതിരുത്തി പോരുക മാനവാ
വീണ്ടും പ്രകൃതീശ്വരിയെ
വരവേൽക്കുവാൻ
    

അനുഷ്ക രാജ്.ബി
6 c ഗവ. മോഡൽ ഗേൾസ് എച്ച് എസ് എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത