ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/അക്ഷരവൃക്ഷം/അറിയുക

Schoolwiki സംരംഭത്തിൽ നിന്ന്
അറിയുക



മനുഷ്യാ നീ മറക്കരുതേ
നീ നിന്റെ ലക്‌ഷ്യം മറക്കരുതേ
തുറന്നു പിടിക്കുക നിന്റെ നേത്രങ്ങൾ
മൂർച്ഛയേറ്റുക നിന്റെ കേൾവികൾ

ലോക സത്യമാം പ്രപഞ്ചം
ഇതാ നിദ്രയിലേക്കാഴുന്നു
പച്ചയെല്ലാം മങ്ങുന്നു
വെളിച്ചമെല്ലാം അകലുന്നു

ഈശ്വരകിരണം ഏറ്റ മുറ്റം
ഏതാ കീട ഭൂമിയായിരിക്കുന്നു
പൊന്നു വിളയും മണ്ണിതാ-
ശവകുടീരമായിരിക്കുന്നു.
കിളിനാദമേന്തും പുലരി
ഇതാ മരണസൂക്തം ഏന്തുന്നു

തുരത്താം നമുക്ക് ഈ നാശത്തെ
ഒരു വിരൽ തുമ്പിൻ അമർത്തും പോൽ
ഉറക്കാം ഈ കീടങ്ങളെ
ഉരുകും മെഴുകു തിരിപോലെ .


സുമയ്യ എം.എം
10 എ ഔർ ലേഡീസ് കോൺവെന്റ് ഗേൾസ് എച്ച് .എസ് . പള്ളുരുത്തി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത