മനുഷ്യാ നീ മറക്കരുതേ
നീ നിന്റെ ലക്‌ഷ്യം മറക്കരുതേ
തുറന്നു പിടിക്കുക നിന്റെ നേത്രങ്ങൾ
മൂർച്ഛയേറ്റുക നിന്റെ കേൾവികൾ
ലോക സത്യമാം പ്രപഞ്ചം
ഇതാ നിദ്രയിലേക്കാഴുന്നു
പച്ചയെല്ലാം മങ്ങുന്നു
വെളിച്ചമെല്ലാം അകലുന്നു
ഈശ്വരകിരണം ഏറ്റ മുറ്റം
ഏതാ കീട ഭൂമിയായിരിക്കുന്നു
പൊന്നു വിളയും മണ്ണിതാ-
ശവകുടീരമായിരിക്കുന്നു.
കിളിനാദമേന്തും പുലരി
ഇതാ മരണസൂക്തം ഏന്തുന്നു
തുരത്താം നമുക്ക് ഈ നാശത്തെ
ഒരു വിരൽ തുമ്പിൻ അമർത്തും പോൽ
ഉറക്കാം ഈ കീടങ്ങളെ
ഉരുകും മെഴുകു തിരിപോലെ .