Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം
ആഗോളവത്കരണത്തിന്റെ ഭാഗമായി ലോകം മുഴുവനും പടർന്നു പിടിച്ചിരിക്കുന്ന COVID 19 എന്ന രോഗ മഹാവിപത്തിനെ ഒരുനുള്ള് സോപ്പോ, സോപ്പ്പൊടിയോ, ഒരുതുള്ളി സാനിറ്റയിസർ ഉപയോഗിച്ചോ ശരിയായ പ്രയോഗത്തിലൂടെ virus നെ അതിന്റെ ഉറവിടത്തിൽ തന്നെ വച്ച് നശിപ്പിക്കാമായിരുന്നു. അല്ലെങ്കിൽ അത് പടരുന്നത് പ്രതിരോധിച്ചു നിർത്തുകയെങ്കിലും ചെയ്യാമായിരുന്നു.
ഇത്തരത്തിൽ യാഥാർത്ഥ്യവും പരിണിത പ്രശ്നങ്ങളും മനസ്സിലാക്കുമ്പോഴാണ് നാം അധിവസിക്കുന്ന ഈഭൂമിയിൽ നമ്മൾ ഉൾപ്പെടുന്ന ജീവജാലങ്ങളെല്ലാം ഒരുവിധത്തിൽ അല്ലെങ്കിൽ മറ്റൊരുവിധത്തിൽ ജീവനും ജീവിതദൈർഘ്യത്തിനും ഭീഷണിയായി ആധുനികൻ എന്നു വിശേഷിപ്പിക്കപ്പെടുന്ന മനുഷ്യവർഗ്ഗത്തിന്റെ കരുണയറ്റ സുഖഭോഗസംസ്കാരത്തിന്റെ വ്യഗ്രതയിൽ അനിയന്ത്രിതമായ ചൂഷണത്തിൽ പ്രകൃതിയുടെ എല്ലാനന്മകളെയും കളങ്കിതമാക്കുകയും ചെയ്യുന്നു. ഇതു കൊണ്ടു തന്നെ നമ്മൾ ശ്വസിക്കുന്ന പ്രാണവായു, കുടിക്കുന്ന ജലം, കഴിക്കുന്ന ഭക്ഷണം എന്നുവേണ്ട പ്രകൃതിയുടെ ഔഷധ സമ്പത്തായ സസ്യജാലങ്ങളെ വരെ മലിനീകരിക്കുകയോ, നശിപ്പിക്കുകയോ ചെയ്തിരിക്കുന്നു. മനുഷ്യൻ തന്റെ ഇത്തരം വീണ്ടുവിചാരം ഇല്ലാത്ത പ്രവർത്തികളെയെല്ലാം ബോധപൂർവം സർവ്വചരാചരങ്ങളുടെയെല്ലാം നന്മക്കായി മാറ്റിചിന്തിക്കേണ്ട അവസരമാണിത്.
"രോഗപ്രതിരോധ"ത്തിന്റെ സാധ്യത മുന്നിൽക്കണ്ടാണ് പ്രാചീനവും ആധുനികവും ആയ ചികിത്സ സമ്പ്രദായങ്ങളെല്ലാം മുന്നോട്ടുവയ്ക്കുന്ന ആശയമാണ് 'രോഗം വന്നിട്ടു ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ' സൂക്ഷിക്കലാണ് എന്ന ആപ്തവാക്യത്തെ മുറുകെപ്പിടിക്കുന്നത്. അതുകൊണ്ടുതന്നെ ആധുനിക വൈദ്യശാസ്ത്രം പലവിധ പരീക്ഷണ നിരീക്ഷണങ്ങളുടെയും ഫലമായി പലവിധ മാരകരോഗങ്ങളും തടയുന്നതിന്, വാക്സിനേഷൻ എന്ന പ്രതിരോധമാർഗ്ഗങ്ങൾ കണ്ടുപിടിക്കപ്പെട്ടിരിക്കുന്നു.
ഇവിടെ മനുഷ്യനും മറ്റു ജന്തുജാലങ്ങൾക്കും ആരോഗ്യജീവനം സാധ്യമാകുന്നതിന് പ്രകൃതി അതിന്റെ മടിത്തട്ടിൽ ധാരാളം ഔഷധ സസ്യസങ്ങൾ സൃഷ്ടിച്ചിട്ടുണ്ട് ഇവയുടെ കാര്യക്ഷമമായ ഉപയോഗത്തിലൂടെയും അവന്റെ സ്വാഭാവികമായ ഭക്ഷണശീലത്തിലൂടെയും പരിസരശുചീകരണ പ്രക്രിയകളിലൂടെയും ശരിയായ രീതിയിലുള്ള മാലിന്യനിർമ്മാർജ്ജനത്തിലൂടെയും ശരിയായ രീതിയിൽ ശരീരാവയവങ്ങളെ വൃത്തിയായി പരിപാലിക്കുന്നതിലൂടെയും ആധുനികമായ രോഗപ്രതിരോധ പ്രവർത്തനങ്ങൾ അവലംബിക്കുന്നതിലൂടെയും ഇന്ന് നാം അടക്കമുള്ള ജീവസമൂഹത്തിന്റെ ആരോഗ്യത്തിലധിഷ്ഠിത മായ രോഗപ്രതിരോധ പ്രവർത്തനങ്ങളെ മുന്നോട്ട് നയിക്കാൻ സാധിക്കും. ഇങ്ങനെ വരും തലമുറക്കെങ്കിലും രോഗപ്രതിരോധത്തിലൂന്നിയ കാഴ്ചപ്പാടുള്ള സമൂഹമാക്കിമാറ്റാൻ നമുക്ക് കൂട്ടായി ശ്രമിക്കാം
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|