ആരുടേതാണീ ഭൂമി...
ജീവൻ തുടിപ്പുള്ള ഭൂമി...
കിളികൾ പാടുന്ന ഭൂമി...
ഇലകൾ പാറുന്ന ഭൂമി...
ഇന്നും അറിയാത്ത സത്യം!
അറിയാൻ ശ്രമിക്കണം നാം
നമ്മുടെ ഭൂമിയെ,
നമ്മൾ ജനിച്ചൊരീ ഭൂമി...
നമ്മുടെ പെറ്റമ്മയാണീ ഭൂമി...
നമ്മുടെ പോറ്റമ്മയാണീ ഭൂമി...
ഒറ്റവാക്കിലായ് ചൊല്ലിടാം
ജീവൻ തുടിപ്പുള്ള
'അമ്മയാം ഭൂമി'!
നാം എന്നും ഓർക്കണം
അമ്മതൻ ഭൂമിയും ഭൂമിയുടെ മക്കളും എന്ന സത്യം!
ഭൂമി എന്നൊരീയമ്മയുടെ
നെഞ്ചിലായ് കത്തിക്കേറ്റും നേരം
ഓർക്കണം മക്കൾതൻ കടമ...
അമ്മതൻ ഹൃദയത്തിൻ താളത്തേയും
വാത്സല്യമായൊരാ വസന്തത്തേയും
തല്ലിക്കെടുത്തുമ്പോൾ നാം
ഓർക്കണം നമ്മുടെ ജനനിയെ...
ഭൂമിയുടെ മണ്ണിൽ നിന്ന് ഉയർന്ന്
ഭൂമിതൻ മണ്ണിൽ ലയിക്കുന്ന നാം,
ജീവിക്കും കാലത്തിൽ ഭൂമിയെ ഏറെ തൻ ദ്രോഹിക്കുന്നു.
നമ്മുടെ ചെയ്തിയാൽ മരണത്തോട് മല്ലിടിക്കുന്ന
അമ്മതൻ പ്രകൃതിയുടെ നിലവിളി
ഇനിയെങ്കിലും നാം കേട്ടിടേണം.
അമ്മക്കായ് ജീവൻ ത്യജിക്കാം...
അമ്മതൻ ജീവൻ എടുത്തീടല്ലേ...
അതിനെ വികൃതമാക്കി മാറ്റീടല്ലേ...
എന്നെന്നുമൊന്നിച്ച് നിൽക്കേണം നാം,
വിലപ്പെട്ട മണ്ണിനെ കാക്കുവാനായ്...
എന്നും അമ്മതൻ മാറിലെ കുഞ്ഞുങ്ങൾ നാം...
സംരക്ഷിച്ചിടാം അമ്മതൻ ഭൂമിയെ...
നമ്മുടെ വരുംകാല തലമുറയ്ക്കായ്...