ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./അക്ഷരവൃക്ഷം/കൊറോണ - മഹാദുരന്തം
കൊറോണ - മഹാദുരന്തം
നൂറ്റാണ്ടുകളായി ലോകം പല മഹാ ദുരന്തങ്ങൾക്കും കീഴ്പ്പെടാറുണ്ട്. ഓരോ ദുരന്തവും ഓരോ ഓർമ്മപ്പെടുത്തലുകളാണ്. പ്രകൃതിയ്ക്ക് കീഴടങ്ങി മനുഷ്യൻ ജീവിക്കുക എന്ന മഹത്തായ സത്യം ഏത് ദുരന്തത്തെയും അതിജീവിക്കാനും പൂർവ്വാധികം ശക്തിയോടെ തിരിച്ചു വരുവാനും ഉള്ള മനുഷ്യന്റെ കഴിവ് അപാരമാണ്. തികച്ചും ഒരു വലിയ പ്രതിസന്ധിയിലൂടെയാണ് മനുഷ്യൻ കടന്നു പോകുന്നത്.ലോക മഹായുദ്ധത്തിന് സമാനമായ അവസ്ഥയാണിത്.കൊറോണ എന്ന ഭീകര വൈറസിനു മുന്നിൽ ലക്ഷക്കണക്കിന് മനുഷ്യ ജീവനുകളാണ് കീഴടങ്ങുന്നത്. അതിലേറെപ്പേർ അതിജീവനത്തിന്റെ പാതയിലുമാണ്.ഈ ഭീകരനെ തോൽപ്പിക്കണമെങ്കിൽ നമ്മുടെ കൂട്ടായ്മ ആവശ്യമാണ്. അതിനായി നാം നിയമ പാലകരെ അനുസരിച്ചും, സാമൂഹിക അകലം പാലിച്ചും വ്യക്തി ശുചിത്വം പരിപാലിച്ചും രോഗപ്രതിരോധശേഷി വളർത്തിയും ഭരണവർഗത്തിന്റെ മുന്നറിയിപ്പുകൾ ശിരസ്സാ വഹിച്ചും നമുക്ക് ഈ മഹാദുരന്തത്തെ തുരത്താം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹരിപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹരിപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം