ജി യു പി എസ് കോണത്തുകുന്ന്/അക്ഷരവൃക്ഷം/കുറിഞ്ഞിയും കൊറോണയും

Schoolwiki സംരംഭത്തിൽ നിന്ന്
കുറിഞ്ഞിയും കൊറോണയും

രാവിലെ തന്നെ ബിസ്കറ്റ് തീറ്റയും കഴിഞ്ഞ് മതിലിൻെറ മുകളിൽ കിടന്ന് മയങ്ങുകയായിരുന്നു വെളുത്ത കുറിഞ്ഞിപ്പൂച്ച. കുറിഞ്ഞി ലച്ചുവിൻെറ അരുമയായ വളർത്തു പൂച്ചയാണ്. കൊറോണ കാരണം കഴിഞ്ഞ കുറേ ദിവസങ്ങളായി കുറിഞ്ഞി വലിയ കഷ്ടത്തിലായിരുന്നു. കാരണം എന്താണെന്നല്ലേ..? അതാണ് രസം. കുറിഞ്ഞിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം എന്താണെന്നറിയുമോ നിങ്ങൾക്ക് ? "ബിസ്കറ്റ് " കൊറോണ മുടക്കിയത് കുറിഞ്ഞിയുടെ ബിസ്കറ്റ് തീറ്റയായിരുന്നു. ലച്ചു ഗോകുൽ ചേട്ടൻെറ സഹായത്തോടെയാണ് ആ പ്രശ്നത്തിന് പരിഹാരം കണ്ടെത്തിയത്. അവസാനം ലച്ചുവും കുറിഞ്ഞിയും ഒരുമിച്ച് പറഞ്ഞു... "കൊറോണേ, ഞങ്ങളെ തോൽപിക്കാൻ ആവില്ല മക്കളേ.."
 

ലക്ഷ്മി.എൻ.എസ്.
1A ജി.യു.പി.എസ്.കോണത്തുകുന്ന്
കൊടുങ്ങല്ലൂർ ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ