സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/ പ്രതിസന്ധി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിസന്ധി

ലോകം ഇന്ന് നേരിടുന്ന ഒരു മഹാമാരിയാണ് covid 19 ( കൊറോണ വൈറസ് ) ദിവസങ്ങൾക്കു മുമ്പ് ഒരു വൈകുന്നേരം ടി.വി കാണുമ്പോഴാണ് ഞാൻ ഈ വൈറസിനെക്കുറിച്ച് അറിയാൻ ഇടയായത്. ചൈനയിൽ കുറെ ആളുകൾ ഈ വൈറസ് ബാധിച്ച് മരിക്കാൻ ഇടയായ വാർത്തയാണ് ഞാൻ കേട്ടത്. പിന്നീട് അങ്ങോട്ടുള്ള ദിവസങ്ങളിൽ ഇതിനെ കുറിച്ചുള്ള വാർത്തകളായിരുന്നു കൂടുതലും. പിന്നീട് നമ്മുടെ കൊച്ചു കേരളത്തേയും ഈ വൈറസ് ബാധിച്ചു എന്നറിഞ്ഞപ്പോൾ എനിക്ക് വളരെയധികം ദു:ഖം തോന്നി.ഇതിനെപ്പറ്റി കൂടുതൽ അറിയാനുള്ള ആകാംക്ഷ ഉണ്ടായി . കൊറോണ വൈറസിന്റെ ഉത്ഭവസ്ഥാനം ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ് .2019 ഡിസംബർ 31 ന് ആണ് ചൈനയിലെ വുഹാനിൽ ആദ്യമായി ഈ രോഗലക്ഷണം ഒരാളിൽ കണ്ടത്.ഇപ്പോൾ ഈ രോഗം ലോകം മുഴുവനും പടർന്നു പിടിച്ചിരിക്കുകയാണ്. അനേകം ആളുകൾ മരിച്ചു കൊണ്ടിരിക്കുന്നു. ലക്ഷക്കണക്കിനു പേർ ലോകമെമ്പാടും നിരീക്ഷണത്തിലാണ്. ഇതു വരെ ഈ രോഗത്തിനു മരുന്ന് കണ്ടു പിടിച്ചിട്ടില്ല എന്നത് വളരെ വിഷമം നിറഞ്ഞ ഒരു വസ്തുതയാണ്. Covid 19 എന്ന ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ പനി, ചുമ, തൊണ്ടവേദന എന്നിവയാണ്.പിന്നീട് ഇത് ന്യുമോണിയയിലേക്കും ശ്വാസതടസ്സത്തിലേക്കും നീങ്ങുന്നു. ഈ അസുഖത്തെ നേരിടാൻ നമുക്ക് ഭയം അല്ല വേണ്ടത്. മറിച്ച് നാം ജാഗ്രത പുലർത്തുകയാണ് ചെയ്യേണ്ടത്. ഏറ്റവും പ്രധാനം ശുചിത്വം ആണ്. ഇടയ്ക്കിടെ കൈകൾ സോപ്പ് ഉപയോഗിച്ചു കഴുകുക, മാസ്ക്ക് ഉപയോഗിക്കുക, ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കുക, അടിക്കടി കൈകൾ ഉപയോഗിച്ച് മുഖത്ത് സ്പർശിക്കാതിരിക്കുക, പരമാവധി മറ്റുള്ളവരുമായുള്ള സമ്പർക്കം കുറക്കുക. എന്നിങ്ങനെയുള്ള കാര്യങ്ങൾ നമുക്ക് ശ്രദ്ധിക്കാം. ഇപ്പോൾ ഞങ്ങളെല്ലാവരും സ്കൂളെല്ലാം അടച്ചു വീട്ടിൽ ലോക് ഡൗണിൽ ആണ്. ഞങ്ങൾ കുട്ടികൾ വീട്ടിലിരുന്ന് പല പല കളികളിൽ ഏർപ്പെട്ടും ടി.വി കണ്ടും സമയം ചിലവഴിക്കുന്നു. നമ്മുടെ നാട് ഇപ്പോൾ വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. പലർക്കും ജോലിക്കു പോകാൻ കഴിയുന്നില്ല.ചിലർ ഭക്ഷണത്തിന്നു വരെ ബുദ്ധിമുട്ട് അനുഭവിക്കുന്നു. പ്രവാസികളും വളരെയേറെ ബുദ്ധിമുട്ടിലാണ്. ലോകം ആകെ നശിക്കുമോ എന്ന ആശങ്കയാണ്. ഓരോ ദിവസം കഴിയുന്തോറും മരണം കൂടി കൂടി വരികയാണ് രോഗികളും. ഇപ്പോൾ ഏറ്റവും കൂടുതൽ രോഗം അനുഭവിക്കുന്ന രാജ്യമാണ് അമേരിക്ക. നമ്മുടെ ഭരണകൂടം ഈ രോഗത്തെ നേരിടാൻ വളരെയധികം ശ്രമിക്കുന്നുണ്ട്. നമ്മുടെ ആരോഗ്യ പ്രവർത്തകരുടെയും നിയമപാലകരുടെയും പ്രവർത്തനങ്ങൾ അഭിനന്ദനീയമാണ്. നമുക്ക് ഈ മഹാമാരിയെ ജാഗ്രതയിലൂടെയും സഹകരണത്തിലൂടെയും പ്രാർത്ഥനയിലൂടെയും നേരിടാം.


സഫാ പർവിൻ എം.എഫ്
5 B സെന്റ് മേരീസ് ജി എച്ച് എസ്‌ ചൊവ്വന്നൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം