ജി.എച്ച്. എസ്.എസ്.കല്ല്യോട്ട്/അക്ഷരവൃക്ഷം/ മനുഷ്യന്റെ കയ്യിൽ ഒതുങ്ങാത്ത മഹാമാരി

മനുഷ്യന്റെ കയ്യിൽ ഒതുങ്ങാത്ത മഹാമാരി


ലോകം കൊറോണ എന്ന കോവിഡ് 19 ന്റെ പിടിയിൽ അകപ്പെട്ടിട് നാളുകൾ ഏറെയായി. കൊറോണ എന്ന ചെല്ലപ്പേരുള്ള മാരകമായ വൈറസ് ദിനംപ്രതി ആയിരക്കണക്കിന് മനുഷ്യരെയാണ് കൊന്നൊടുക്കുന്നത്. ചൈനയിൽ നിന്നും പടർന്നു പിടിച്ച വൈറസ് ഇന്ന് ലോകമെമ്പാടും എത്തിയിരിക്കുന്നു. കാട്ടുതീ പോലെ പടർന്നുപിടിക്കുന്ന ഈ വൈറസിനെതിരെ ഇതുവരെ മരുന്ന് കണ്ടെത്തിയിട്ടില്ല എന്നതാണ് ദയനീയം.

പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം ജനങ്ങൾ ലോക്കഡൗണിഇൽ ആണ്. ലോക്ക് ഡൌൺ കാലത്തെ അതിജീവിക്കാൻ ഗവണ്മെന്റ് സൗജന്യ റേഷനും ഭക്ഷ്യവസ്തു കിറ്റുകളും നൽകുന്നു. എന്നാൽ എത്രപേർക്കിത് ലഭിക്കുന്നു എന്നുള്ളത് നമുക്ക് അറിയാൻ സാധിക്കില്ല. എത്രയോ മനുഷ്യർ ഇതിന്റെ സുരക്ഷ വലയത്തിനും അപ്പുറത്താണ്. പട്ടിണിയിൽ അകപ്പെട്ടവരും ഉണ്ട്, അവരെയെല്ലാം ഗവണ്മെന്റ് വേണ്ടരീതിയിൽ സഹായിക്കേണ്ടത് അത്യാവശ്യമാണ്.

നമുക്ക് എല്ലാവർക്കും ഒത്തൊരുമിച്ചു കൈകോർക്കാം, ഈ മഹാമാരിയിൽ നിന്ന് ഒരുമിച്ച് കരകേറാം. കൊറോണയെ തുരത്തി നാടിനെ നമുക്ക് തിരിച്ചു കൊണ്ടുവരാം. ജന സന്തുലിതാവസ്ഥ മെച്ചപ്പെടുത്തു. ഒരുമിച്ച് കൈകോർക്കാതെ വീടുകളിൽ നിന്ന് കൊണ്ട് നമുക്ക് സുരക്ഷ ഉറപ്പാക്കാം.


ആദിത്യൻ കെ
6 B ജി.എച്ച്. എസ്.എസ്.കല്ല്യോട്ട്
ബേക്കൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം