ഡിവി എൻ എസ് എസ് എൽ പി എസ് നെച്ചിപ്പുഴൂർ/അക്ഷരവൃക്ഷം/കൊറോണ വൈസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈസ്

ലോകം മുഴുവൻ ഇന്ന് കൊറോണ വൈറസ് എന്ന മഹാമാരിക്ക് എതിരെ പോരാടുകയാണ്. ചൈനയിലെ വുഹാനിലാണ് ആദ്യം രോഗം സ്ഥിതീകരിച്ചത്. ഈ വൈറസ് മൂലം ധാരാളം രോഗികൾ മരിക്കുകയും ചെയ്തു.എല്ലാത്തിന്റെ മേലും അസാധാരന്നമായ സ്വാധീനം ചെലുത്തിയ മനുഷ്യൻ ഇന്ന് കണ്ണിൽ കാണാൻ പോലും വയ്യാത്ത വൈറസിന്റെ മുൻപിൽ നിസ്സഹായനായി നിൽക്കുകയാണ്.ഈ വൈറസ് പടരാതിരിക്കാൻ നമ്മൾ പരിസര ശുചിത്വം, വ്യക്തി ശുചിത്വം ,എന്നിവ പാലിക്കേണ്ടതാണ്.രാജ്യത്തെ എല്ലാ പ്രവർത്തനങ്ങളും നിർത്തിവെച്ചു കൊണ്ട് വൈറസ് പകർച്ച കുറയ്ക്കാനുള്ള ഇന്ത്യയുടെ തീരുമാനം ശരിയായിരുന്നു എന്നാണ് ഇപ്പോഴത്തെ സ്ഥിതി വ്യക്തമാക്കുന്നത്. ഇറ്റലി അമേരിക്ക പോലുള്ള വികസിത രാഷ്ട്രങ്ങൾ പ്രായമായ രോഗികളെ പിൻതള്ളുമ്പോൾ കേരളം 90 വയസ്സുള്ള രോഗികളെ രക്ഷിച്ചു മാതൃകയായി. പ്രിയപ്പെട്ടവരെ കാണാനോ, പുറം ലോകം കാണാനോ കഴിയാത്തതിന്റെ സങ്കടം തൽക്കാലം സഹിക്കാം. ലോകം മുഴുവൻ സൂക്ഷ്മ കണികയോട് നടത്തുന്ന യുദ്ധത്തിൽ നമ്മളും പങ്കാളികളാണെന്ന് തിരിച്ചറിയുക.ഇതിനു വേണ്ടി രാവും പകലും ഇല്ലാതെ അദ്ധ്യാനിക്കുന്ന ആരോഗ്യരംഗത്തെ ഓരോ പ്രവർത്തകർക്കും നന്ദി അർപ്പിക്കുന്നു.

അഭിനന്ദ് ബിനീഷ്
2 എ ഡി.വി.എൻ.എസ്സ്.എൽ.പി.എസ്സ് നെച്ചിപ്പുഴൂർ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം