തുരത്തിടാം തുരത്തിടാം
കൊറോണയെ തുരത്തിടാം
കൈ നിരന്തരം കഴുകീടാം
കൊറോണയെ തുരത്തിടാം
പുറത്തിറങ്ങി നടന്നിടുമ്പോൾ
മാസ്കുകുകൾ ധരിക്കണം
നിയമപാലകർ മൊഴിയും
വാക്കുകൾ ശ്രവിക്കണം
ഡോക്ട൪മാരും നേഴ്സുസുമാരും
ചെയ്തിടുന്ന നന്മയ്ക്കായ്
അവർക്കു മുന്നിൽ കൈകൾ കൂപ്പി
സാദരം നമിച്ചിടാം
ഇതിനുമുന്നേ നിപ്പയെന്ന
വൈറസിനെ തുടച്ചു നീക്കി
ഒത്തൊരുമയുടെ മുന്നിൽ
നിപ്പയും തോറ്റുുപോയി
ഒത്തുചേർന്ന് നിന്നു നമുക്ക്
കൊറോണയെ തുരത്തിടാം
ഒത്തൊരുമയുടെ മുന്നിൽ
കൊറോണയും തോറ്റുപോകും