സി.എച്ച്.എസ്.അടക്കാക്കുണ്ട്/അക്ഷരവൃക്ഷം/കർമ്മ ഫലം
കർമ്മ ഫലം
പണ്ടുകാലത്ത് പ്രകൃതിയുമായി ഇണങ്ങിയ മനുഷ്യർക്കും ജീവികൾക്കും അസുഖങ്ങൾഉണ്ടായിരുന്നില്ല. കാലങ്ങൾ കഴിഞ്ഞ പ്പോൾ മനുഷ്യന് പുതിയ ജീവിത സൗകര്യം വന്നപ്പോൾ പ്രകൃതിയും പരിസ്ഥിതിയും നശിച്ചു കൊണ്ടിരിക്കുകയാണ്. ഇതിൻ്റെ ഫലമായി മനുഷ്യർക്കും മറ്റു ജീവികൾക്കും മാരകമായ രോഗങ്ങളും, പ്രകൃതി ക്ഷോഭങ്ങളും ഉണ്ടായി. ഇതിനൊക്കെ ഭാവിയിലേക്ക് വേണ്ടത് മരുന്നുകളല്ല പ്രകൃതിയെ സംരക്ഷിക്കുകയാണ് വേണ്ടത്. മനുഷ്യർ മരങ്ങൾ മുറിക്കുന്നതു കൊണ്ട് മണ്ണൊലിപ്പും മറ്റു പ്രകൃതി ദുരന്തങ്ങളും ഉണ്ടാവുന്നു. ഇപ്പോൾ നമ്മൾ നേരിട്ട പ്രധാന ദുരന്തമാണ് പ്രളയം. മരങ്ങൾ നശിപ്പിച്ചതു കൊണ്ടാണ് കുന്നുകളും മലകളും ഒക്കെ ഇടിഞ്ഞു വീഴുന്നത്. ഇനി നമ്മൾ ചെയ്യേണ്ടത് മരങ്ങൾ വെച്ചുപിടിപ്പിച്ച് പ്രകൃതിയെ സംരക്ഷിക്കുകഎന്നതാണ് പ്രകൃതിയെ നശിപ്പിക്കുന്ന മറ്റൊരു കാര്യമാണ് ഫാക്ടറികളിൽ നിന്നും പുറപ്പെടുന്ന പുക.ഭാവിയിൽ അത് ഓക്സി ജൻ്റെ അളവ് കുറയുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ഈ പുക അന്തരീക്ഷത്തിൽ കലർന്ന് നമ്മളത് ശ്വസിക്കുകയും അതുമൂലം പല തരത്തിലുള്ള രോഗങ്ങൾ ഉണ്ടാവും. പഴകിയ ഭക്ഷണം കഴിക്കുന്നതുമൂലം ഉണ്ടാവുന്ന രോഗങ്ങളാണ് വയറുവേദന, ഛർദി. പച്ചക്കറിയിലും മത്സ്യത്തിലും ചേർക്കുന്ന രാസപദാർത്ഥങ്ങൾ കഴിക്കുന്നതു കൊണ്ട് ക്യാൻസറും മറ്റു രോഗങ്ങ ളു മുണ്ടാവും . ശുചിത്വം പാലിക്കുകയാണ് മറ്റൊരു പ്രധാന കാര്യം. ഭക്ഷണ ത്തിന് മുൻപും പിൻപും കൈ കഴുകുക . ദിവസ വും കുളി ശീലമാക്കുക. വ്യക്തി ശുചിത്വം പാലിക്കുക. ഇപ്പോൾ നമ്മൾ നേരിടുന്ന വൈ റസാണ് കൊറോണ . ചൈനയിലെ വുഹാനിലാണ് ഈ രോഗം സ്ഥിരീകരിക്കുന്നത്. മനുഷ്യ സമ്പർക്കം മൂലമാ ണിത് പടരുന്നത്. രോഗം വരുമ്പോഴാണ് മനുഷ്യൻ തമ്മിൽ തിരിച്ച റിയുന്നത്. നഷ്ടപ്പെട്ടു പോയ പരസ്പര സ്നേഹം ,കരുതൽ, ബഹുമാനം എന്നിവ ഇപ്പോൾ വീണ്ടെടുത്തി രിക്കുന്നു .ലോകത്തിനു വേണ്ടി നമ്മൾ ഒരുമിച്ച് നിൽക്കണം .എന്നാൽ നമുക്ക് ഏത് പ്രതിസന്ധികളെയും അതി ജീവിക്കാം.
സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |