ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/അക്ഷരവൃക്ഷം/ അയാളുടെ യാത്ര

Schoolwiki സംരംഭത്തിൽ നിന്ന്
അയാളുടെ യാത്ര
അന്നൊരു വെള്ളിയാഴ്ചയായിരുന്നു. വിജനമായ തെരുവീഥികളിൽ കൂടി നടക്കുകയായിരുന്നു. സൂര്യൻ കടലുമായി അഴുകി ചേർന്ന ആ നിമിഷം. പക്ഷികൾ കലപില ശബ്ദത്തോടെ വടക്കൻ ചക്രവാളത്തിലേക്ക് നീങ്ങി കൊണ്ടിരിക്കുന്നു. ഏകാന്തതയുടെ മുൾ മുനകൾ  അയാളുടെ മനസ്സിൽ തുളച്ചുകയറി. എങ്ങും നിശബ്ദത. നാടും നഗരവും നഗരവീഥികൾ ഉം മാലിന്യ കൂമ്പാരങ്ങൾ പ്രക്ഷുബ്ധം ആയിരിക്കുന്നു. അവസാനം എങ്ങോട്ടേക്ക് എന്നറിയാതെ അയാൾ നടന്നു. വിജനമായ തെരുവീഥികളിൽ നിന്നും അകലെ ദൂരെ എവിടെയോ ഒരു നഗരത്തിൽ. കാൽ വയ്ക്കാൻ ഇടമില്ലാതെ വാഹനങ്ങൾ ചീറിപ്പാഞ്ഞു. അയാളുടെ മനസ്സ് ഒരു നിമിഷത്തേക്ക് നഗരവികസനത്തിന്റെ  മറുവശത്തേക്ക് ഊറി നോക്കി. നോക്കിയപ്പോൾ അയാളുടെ കണ്ണും കാതും പൊള്ളുന്ന കാഴ്ച ആയിരുന്നു  കണ്ടത്. ഗ്രാമങ്ങളിൽ ഒരു വിഭാഗം ജനങ്ങളുടെ വീടും പരിസരവും അയാൾ ആദ്യം വന്ന സ്ഥലത്തിനേക്കാൾ ക്രൂരം. ഒരു നിമിഷത്തേക്ക് അയാൾക്ക് അയാളുടെ നെഞ്ചുപൊട്ടുന്ന പോലെ തോന്നി. ഇനി എന്ത് ചെയ്യാം? ഇനിയെന്തു ചെയ്യും? അയാൾ തന്നെ മനസ്സിനോട് ഉച്ചത്തിൽ ചോദിച്ചു. വൃത്തിയില്ലാത്ത നാട്ടിൽ നിന്ന് അയാൾ പോകുമ്പോൾവൃത്തിയില്ലാത്ത നാട്ടിൽ നിന്ന് അയാൾ പോകുമ്പോൾ അയാളുടെ മനസ്സും നികൃഷ്ടമായി തീരും അതിനൊരു പരിഹാരമെന്നോണം അയാൾ നാട്ടുകാരോട് എല്ലാം പറഞ്ഞു. വിദ്യാസമ്പന്നരായ മുതലാളിയുടെ സാമ്രാജ്യത്തെ ചോദ്യം ചെയ്യാൻ അയാൾ നാട്ടുകാരെ സജ്ജരാക്കി. അതിനുവേണ്ടി ആയി ഒരു കവിത പാടി."നാടും നഗരവും നാലുവരി പാതയും നാറുന്നു നാട്ടാരും ഹീനകൃത്യങ്ങൾ നമ്മൾ ചർച്ച ചെയ്തിട്ടും ശ്വാസം അതുപോലും പാഷാണം ഭൂമിയിൽ.. ! നാടും വളരുന്നു നാമും വളരുന്നു നമ്മളിൽ മാലിന്യം ഒപ്പം വളര്ന്നു,  മാലിന്യ  ഭാണ്ഡം വലിച്ചെറിഞ്ഞി  ടുകിൽ,  നമ്മോടു നാം തന്നെ യുദ്ധം കുറിക്കുന്നു,  സാക്ഷര സ്വാശ്രയ ഭാവം നടിക്കിലും, പിന്നിലാണെന്നും ശുചിത്വ ബോധത്തിൽ നാം,  മാലിന്യമുക്തമാക്കാൻ നാടിന്റെ സൃഷ്ടിക്കായി ഒത്തൊരുമി സംഗീത ഇറങ്ങിത്തിരിച്ചങ്ങിതിരിച്ചിടാം "മുതലാളിമാരുടെ സാമ്രാജ്യത്വം എറിഞ്ഞുടച്ചു കൊണ്ട് അയാൾ ആ ഗ്രാമത്തിൽ ഒരു വിപ്ലവം സൃഷ്ടിച്ചു. അയാൾ അവിടെ നിന്ന് പിന്നെയും നടന്നു ചിലപ്പോൾ വീണ്ടും ഒരു വിപ്ലവം സൃഷ്ടിക്കാൻ ആകാം...... 
യാത്രയിൽ ഭക്ഷണമില്ലാതെ അയാൾ ദൂരെയേതോ കണ്ണെത്താ ദൂരത്തേക്ക് മറഞ്ഞു.
സനിക വി.ആർ
9 C ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്
ബേക്കൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ