ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/അക്ഷരവൃക്ഷം/ അവസാനിക്കാത്ത അമ്മുക്കുട്ടിയുടെ കഥ.

Schoolwiki സംരംഭത്തിൽ നിന്ന്
അവസാനിക്കാത്ത അമ്മുക്കുട്ടിയുടെ കഥ

"ഒരിക്കൽ നിഗൂഢമായ ലോകത്തു ജീവിച്ചിരുന്ന ഞാനിപ്പോ നിരവധി പ്രശ്നങ്ങൾ നേരിടുന്നു..... "അമ്മുക്കുട്ടി കഥയെഴുതാൻ തുടങ്ങി.അവൾക്ക് വലിയൊരു കഥാകാരിയാകാനാണിഷ്ടം. ഏഴാം തരത്തിലാണവൾ പഠിക്കുന്നത്. അവളുടെ അച്ഛൻഅവളെ കഥയെഴുതാനായി സഹായിക്കുമായിരുന്നു. ആറാം ക്ലാസ് കഴ്ഞ്ഞുള്ള വേനലവധിയിൽ അവൾ ഒരുപാട് കഥകളെഴുതി.ചെറിയ ഒരു കുടിൽ അച്ഛനും അമ്മയും അവളും ചേച്ചിയും മുത്തശ്ശിയുംപിന്നെ ഒരു പട്ടികുട്ടിയും.... ഇതാണവളുടെ കുടുംബം. നല്ലൊരു കുട്ടിയാണവൾ. പഠിക്കാൻ മിടുക്കി. നിരവധി കഴിവുകൾ അവൾ ക്കുണ്ട്. ഒരു സകല കലാ വല്ലഭി എന്ന് വേണേൽ പറയാം. പരിസ്ഥിതിയെ കാക്കണ മെന്നും വീടും പരിസരവും ശുചിയായിരിക്കണമെന്നും അവളുടെ ആഗ്രഹ മായിരുന്നു. സ്കൂൾ അവധിയല്ലാം കഴിഞ്ഞു.സ്കൂളിലേക്ക് പോവുകയാണ് അമ്മു. എല്ലാവരോടും വർത്തമാനം പറഞ്ഞ് അവൾ നടന്നു. നടക്കേണ്ട ദൂരം മാത്രമേ ഉള്ളൂ... ആദ്യത്തെ ദിവസം അല്ലെ അമ്മു ഞാൻ കൊണ്ടുവിടാം എന്ന് അച്ഛൻ പറഞ്ഞു. വേണ്ട അച്ഛാ എനിക്ക് നടക്കാൻ ആണ് ഇഷ്ട്ടം. പ്രകൃതിയെ ആസ്വദിച്ച് കിളികളുടെ നാദസ്വരങ്ങളിൽ അമ്മാനമാടിയും അവയോടിണങ്ങി നടക്കാനാണെനിക്കിഷ്ടം." എന്നാലങ്ങനെയാകട്ടെ..... അച്ഛൻ എതിര് പറഞ്ഞില്ല. അവൾ നടന്നു. പ്രകൃതിയിലേക്കൊന്നു എത്തി നോക്കി. അവൾ വിചാരിച്ചതു പോലെയായിരുന്നു.പ്രകൃതിയെ കാണാനില്ല.ചുറ്റിലും നോക്കിയാൽ പ്ലാസ്റ്റിക്കുകൾ മാത്രം.മണ്ണിലലിയാത്ത പ്രകൃതിയെ നശിപ്പിക്കുന്ന പ്ലാസ്റ്റിക് ...... പ്രകൃതിയെ ആസ്വദിക്കാൻ പറ്റാതെ സങ്കടത്തോടെ അവൾ നടന്നു. അവയൊക്കെ വൃത്തിയാക്കിയാലോ എന്നവൾ ഒരു വട്ടം ചിന്തിച്ചു.ആദ്യത്തെ ദിവസമല്ലേ ഇവ വൃത്തിയാക്കി എടുക്കാൻ ഒരു രണ്ടു മാസമെങ്കിലും എടുക്കും എന്ന് അവൾ ചിന്തിച്ചു. അവൾ സ്കൂൾ മുറ്റത്തേക്ക് കാലെടുത്ത് വെക്കുന്നതും ചുറ്റിലും നോക്കി. പ്ലാസ്റ്റിക്കുകളുടെ കൂമ്പാരം. അവൾ വേഗത്തിൽ നടന്നു. അപ്പൊഴേക്കും ചങ്ങാതി മാർ അവളെ കാത്തു നിൽക്കുകയായിരുന്നു. അവൾ ഏറെ സങ്കടത്തോടെ കൂട്ടുകാരോട് കാര്യങ്ങൾ പറഞ്ഞു. അവർക്കും വിഷമം തോന്നി.അതിൽ ഒരു കൂട്ടുകാരി അമ്മുവിനോട് പറഞ്ഞു.ഇതൊക്കെ നമ്മുക്ക് ഇപ്പോൾ വൃത്തിയാക്കാൻ കഴിയുമോ സമയം 8.30 ആയി. പത്തു മണിക്കുള്ളിൽ ക്ലാസിൽ കയറണം. ശരിയാ നമ്മുക്ക് നമ്മളെ വിദ്യാലയത്തിന് മുന്നിൽ ഉള്ള പ്ലാസ്റ്റിക് മാലിന്യം വൃത്തിയാക്കാം എന്ന് അമ്മു പറഞ്ഞു. നമ്മുടെ ക്ലാസിലെ എല്ലാവരെയും വിളിക്ക് ജോലി വേഗം ചെയ്ത് തീരും. അങ്ങനെ അമ്മുവിന്റെ ക്ലാസിലെ എല്ലാവരും കൂടി അതിനെ വൃത്തിയാക്കി. നന്നായി കൈ കഴുകിയതിനു ശേഷം എല്ലാവരും ക്ലാസ്സിൽ കയറി. മീനമിസ്സ് ആയിരുന്നു ക്ലാസ് ടീച്ചർ. ടീച്ചർ ക്ലാസിൽ വന്നു. ക്ലാസിലെ കുട്ടികൾ ചെയ്ത കാര്യം സ്റ്റാഫ് റൂം മുഴുവൻ അറിഞ്ഞിരുന്നു. ടീച്ചർ എല്ലാവരെയും അഭിനന്ദിച്ചു. പ്രത്യേകിച്ചു അമ്മുവിനെ. ടീച്ചർ ക്ലാസ്സ്‌ തുടങ്ങി. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും എന്നി കാര്യങ്ങളെക്കുറിച്ചാണ് പറഞ്ഞത്. ടീച്ചർ എല്ലാവരുടെയും കൈയിലെ നഖം പരിശോധിച്ചു. എല്ലാവരും നഖം വെട്ടിയിരുന്നു. മീനമിസ്സ് പറഞ്ഞു "നാം ജീവിക്കുന്ന ഈ ലോകം ശുചിത്വമായി ഇരിക്കേണ്ടത് നമ്മളുടെ കടമയാണ്.നമ്മളുടെ വീടും പരിസരവും ആഴ്ച്ചയിൽ ഒരു ദിവസമെങ്കിലും വൃത്തിയാക്കുക. അതുപോലെത്തന്നെയാണ് വ്യക്തി ശുചിത്വം. ഓരോ വ്യക്തിയും അവരവരുടെ വ്യക്തി ശുചിത്വം ഉറപ്പുവരുത്തുക ബെല്ലടിച്ചു. മിസ്സ് ക്ലാസ്സിൽ നിന്നും പോയി.പിന്നീട് ലിസി ടീച്ചർ വന്ന് രോഗ പ്രതിരോധം എന്ന പാഠത്തെക്കുറിച്ച് മാച്ച് കാര്യങ്ങൾ പറഞ്ഞു.ആദ്യം തന്നെ ടീച്ചർ അമ്മുവിനോട് ചോദ്യം ചോദിച്ചു. രോഗ പ്രതിരോധം ഏങ്ങനെ സാധ്യമാക്കും എന്നതായിരുന്നു ചോദ്യം. അമ്മു അതിനുത്തരം പറഞ്ഞു.പോഷകാഹാരങ്ങൾ കഴിക്കുകവഴി രോഗപ്രതിരോധശേഷി കൂടും. പിന്നെ ഓരോ വ്യക്തിയും പരിസര ശുചിത്വവും വ്യക്തി ശുചിത്വവും സാധ്യമാക്കുക പ്ലാസ്റ്റിക് പോലുള്ള മാലിന്യങ്ങൾ മണ്ണിൽ ലയിക്കില്ല. അത് കത്തിക്കുകയാണെങ്കിൽ വിഷപുക പ്രകൃതിക്ക് ദേഷകരവുമാണ് അതു കൊണ്ട് അവയുടെ ഉപയോഗം കുറയ്ക്കുക. ആഹാരത്തിനു മുമ്പും ശേഷവും കൈ കഴുകുക. ഇത്രയും പറഞ്ഞ് അമ്മു ഇരുന്നു. ടീച്ചർ അവളെ അഭിനന്ദിച്ചു. ടീച്ചർ ക്ലാസിൽ നിന്നും പോയി. അങ്ങനെ ഇന്നത്തെ ക്ലാസ് നീണ്ടുപോയി. ദേശീയ ഗാനത്തോടു കൂടി അവളുടെ ഇന്നത്തെ ക്ലാസ് അവസാനിച്ചു.അവൾ വീട്ടിലേക്ക് മടങ്ങി. വീട്ടിൽ ചെന്ന് കൈയും കാലും കഴുകിശേഷം വീട്ടിനുള്ളിൽ കയറി.അവൾ വരുമ്പോഴേക്കും അച്ഛമ്മ ചായ എടുത്തു വച്ചിരിക്കുന്നു. അതു കഴിച്ചു വന്ന് സ്കൂളിൽ നടന്ന കാര്യം അവൾ എല്ലാവരോടും പറഞ്ഞു. അവൾ പഠിക്കാനിറങ്ങി... അങ്ങനെ മിടുക്കി കുട്ടിയായ പ്രകൃതിയെ സ്നേഹിക്കുന്ന അമ്മുക്കുട്ടിയുടെ കഥ നീണ്ടുപോകുന്നൂ......

ഷിംന സി.കെ
8 A ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്
ബേക്കൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ