മണ്ണാറശാല യു പി എസ് ഹരിപ്പാട്/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി സംരക്ഷണം

മനുഷ്യനും മൃഗങ്ങളും പക്ഷികളും സസ്യങ്ങളും ഉൾപ്പെടെയുള്ള ജീവജാലങ്ങൾ ജീവിക്കുന്ന ചുറ്റുപാടിനെയാണ് പരിസ്ഥിതി എന്നു പറയുന്നത്. അതുകൊണ്ട് ആരോഗ്യകരമായ ജീവിതത്തിന് പരിസ്ഥിതിയെ നമ്മൾ സംരക്ഷിക്കേണ്ടതാണ്.

ജലവും, വായുവും, മണ്ണും, വൃക്ഷങ്ങളും ,മലകളും, പുഴകളും, സമുദ്രവും എല്ലാ ജീവജാലങ്ങളും പരിസ്ഥിതിയുടെ ഭാഗങ്ങളാണ്. ഇവയുടെ സംരക്ഷണം നമ്മൾ മനുഷ്യരുടെ കടമയാണ്. കാരണം ഇവയെ നശിപ്പിച്ചു കൊണ്ടിരിക്കുന്നത് മനുഷ്യർ തന്നെയാണ്.

വെള്ളവും വായുവും മണ്ണും മലിനമാക്കുന്നതിലൂടെയും കുന്നും മലകളും ഇടിച്ചു നിരത്തുന്നതിലൂടെയും കായലും പുഴയും കയ്യേറുന്നതിലൂടെയും നാം പ്രകൃതി നശീകരണവും പരിസ്ഥിതി മലിനീകരണവും നടത്തുകയാണ്. അതു വഴി പലതരം രോഗങ്ങളുണ്ടാവുകയും കാലാവസ്ഥയിൽ മാറ്റമുണ്ടാവുകയും ചെയ്യും .കൂടാതെ പലതരം ജീവജാലങ്ങൾക്ക് നാശമുണ്ടാവുകയും ചെയ്യും.

ഇതു തടയേണ്ടത് വരും തലമുറയായ നമ്മുടെ കടമയാണ്. നമുക്ക് നമ്മുടെ പുഴകളേയും മണ്ണിനേയും വൃക്ഷങ്ങളേയും മലകളേയും സ്നേഹിക്കാം. വെള്ളപ്പൊക്കവും പ്രകൃതി ദുരന്തങ്ങളും ഒഴിവാക്കാം.

അഭിജിത്ത് R
5 C മണ്ണാറശാല യു.പി.സ്കൂൾ
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം