കെ.സി.പി.എച്ച്.എസ്സ്.കാവശ്ശേരി/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം
സോപ്പ് ചില്ലറക്കാരനല്ല 
         അപ്പു... മോനെ നീ എവിടെയാ? ഭക്ഷണം കഴിക്കാൻ വായോ. ദാ വരുന്നു അമ്മേ. അമ്മേ എവിടെ ! ഇവിടെയുണ്ട്  മോനെ ഇങ്ങോട്ട് വായോ. ആാാ... കൈ കഴികിയോ മോനെ? ഇല്ല അമ്മേ. എന്തെ, അമ്മ പറഞിട്ടുള്ളതല്ലേ   ഇടക്ക് ഇടെ കൈ കഴുകണം എന്ന്. ഇപ്പൊ കഴുകാം അമ്മേ. അമ്മേ അപ്പുറത്തെ വീട്ടിലെ ഉണ്ണി പറഞ്ഞു അവന്റെ  മാമന് എന്തോ അസുഖം ആണെന്ന്. എന്ത്  അസുഖവാ. അറിയില്ല അമ്മേ വല്യ അസുഖവാ. പോലീസ് ഒക്കെ വന്നിട്ടാ മാമനെ കൊണ്ടുപോയത്. ആണോ? ചിലപ്പോൾ കൊറോണയായിരിക്കും. അല്ലാ, അമ്മേ കൊറോണ എന്ന് പറഞ്ഞാൽ എന്താ? ഞാൻ ഇതുവരെ കേട്ടിട്ടില്ലല്ലോ. മോനെ നീ ആ ടീവി വെക്ക്. അമ്മ കാണിച്ചുതരാം. ഏത് ചാനൽ ആണ് വെക്കേണ്ടത്? വാർത്താ ചാനൽ. നീ കുറച്ച് നേരം ഇരുന്ന് കേൾക്കു. ആാാ... ശരി അമ്മേ. കൊറോണ എന്താണ് എന്ന് മനസ്സിലായോ മോനെ? ആാാ അമ്മേ. വലിയ അസുഖം ആണല്ലേ? അതെ ഒരു പകർച്ചവ്യാധിയാ മോനെ. ഈ രോഗം കാരണമാണോ ആരും വീട്ടിൽ നിന്നും പുറത്തിറങ്ങാത്തത്? അച്ഛനും, അമ്മയും ജോലിക്ക് പോകാത്തത്? അതെ മോനെ. പുറത്തിറങ്ങി നമുക്കെങ്ങാനും ഈ രോഗം വന്നാൽ വീട്ടിലെ എല്ലാർക്കും അത് പകരും. ആണോ? അമ്മേ ഈ രോഗം വരാതിരിക്കാൻ നമ്മൾ എന്താണ് ചെയ്യേണ്ടത്? നല്ല ചോദ്യം മോനെ. വെക്തി ശുചിത്വവും, പരിസര ശുചിത്വവും. ഇനി മോൻ കൈ കഴുകുമ്പോൾ സോപ്പ് ഉപയോഗിച്ച് ഇരുപത് സെക്കന്റ്‌ കഴുകുക. സോപ്പിനു ഈ വൈറസിനെ പ്രതിരോധിക്കാൻ കഴിയും. പിന്നെ പുറത്ത് ഒന്നും ഇറങ്ങാതെ വീട്ടിൽ തന്നെ ഇരിക്കുക. എന്നാൽ ഞാൻ ഇനി പുറത്തേക്ക് ഒന്നും ഇറങ്ങുന്നില്ല. നല്ല കുട്ടിയായി വീട്ടിൽ തന്നെ ഇരുന്നോളാട്ടോ അമ്മേ... നല്ല കുട്ടി. സോപ്പിട്ട് കൈ കഴുകി വാ... അമ്മ ഭക്ഷണം എടുത്ത് വെക്കാം. സമയമായില്ലേ. ശരി അമ്മേ. എത്ര സെക്കന്റ്‌.. കൈ കഴുകണം എന്നാ പറഞ്ഞത് അമ്മേ? ഞാൻ മറന്നു. ഇരുപത് സെക്കന്റ്‌ മോനെ.... സോപ്പ് ചില്ലറക്കാരനല്ലല്ലേ അമ്മേ... അതെ മോനെ..... 
അമൃത ബി
9 B കെ.സി.പി.എച്ച്.എസ്സ്.കാവശ്ശേരി
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം




 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം