ഗവ ഹയർ സെക്കന്ററി സ്കൂൾ മങ്ങാട്/അക്ഷരവൃക്ഷം/വ്യക്തിശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
വ്യക്തിശുചിത്വം

ഗ്രീക്ക് പുരാണത്തിലെ ആരോഗ്യദേവതയായ ഹൈജിയയുടെ പേരിൽ നിന്നാണ് ഹൈജീൻ എന്ന വാക്ക് ഉണ്ടായിട്ടുള്ളത്.അതിനാൽ ആരോഗ്യം,വൃത്തി,വെടിപ്പ്,ശുദ്ധി എന്നിവ ഉപയോഗിക്കുന്ന സന്ദർഭങ്ങളിൽ തുല്ല്യ അർത്ഥത്തിൽ ശുചിത്വം എന്ന വാക്ക് ഉപയോഗിക്കുന്നു.അതുപോലെ സാനിട്ടേഷൻ എന്ന വാക്കും ശുചിത്വവുമായി ബന്ധപ്പെട്ടിരിക്കുന്നു.

വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യശീലങ്ങൾ ഉണ്ട്.അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെയും ജീവിതശൈലി രോഗങ്ങളെയും നല്ലൊരു ശതമാനം ഇല്ലാതാക്കാൻ കഴിയും.

  1. കൂടെക്കൂടെയും ഭക്ഷണത്തിന് മുൻപും പിൻപും കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകുക.
  2. കൈയുടെ പുറംഭാഗം വിരലുകളുടെ ഉൾവശം എന്നിവ നന്നായി കഴുകേണ്ടതാണ്
  3. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാലകൊണ്ടോ മാസ്ക് കൊണ്ടോ നിർബന്ധമായും മുഖം മറയ്ക്കണം.
  4. രോഗബാധിതരുമായി സമ്പർക്കത്തിൽ വരാതിരിക്കുക
  5. അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കുക
  6. നഖം വെട്ടി വൃത്തിയാക്കുക
  7. പാദരക്ഷ ഉപയോഗിക്കുക

ഇവയെല്ലാം വ്യക്തിശുചിത്വത്തിന് ആവശ്യമാണ്.

ആര്യ പി എസ്
6 A ഗവ ഹയർ സെക്കന്ററി സ്കൂൾ മങ്ങാട്
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം