സെന്റ് മേരീസ് എച്ച്.എസ്സ്.എസ്സ്. വല്ലകം/വിദ്യാരംഗം‌-17

Schoolwiki സംരംഭത്തിൽ നിന്ന്
                       കുട്ടികളുടെ കലാപരവും സാഹിത്യപരവുമായ കഴിവുകളെ

വികസിപ്പിക്കുന്നതിനും അവരിൽ ഒളി‍ഞ്ഞുകിടക്കുന്ന സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കാനുമുള്ള വേദിയാണ് വിദ്യാരംഗം കലാസാഹിത്യവേദി. ജൂൺ 19 വായനാ ദിനത്തോടനുബന്ധിച്ച് പ്രശസ്ത സാഹിത്യകാരനെ വിളിച്ച് പ്രവർത്തനവർഷം ഉദ്‌ഘാടനം ചെയ്യുകയും, അവരുമായി 175 അംഗങ്ങളുള്ള ഈ ക്ലബ് അംഗങ്ങൾക്ക് സംവദിക്കുവാനുള്ള അവസരം ഒരുക്കിക്കൊടുക്കുകയും ചെയ്തു. ക്വിസ്, ഉപന്യാസം, കഥ, കവിത മത്സരങ്ങൾ ക്ലബ് അംഗങ്ങളുടെയും അദ്ധ്യാപകരുടെയും നേതൃത്വത്തിൽ നടത്തി വരുന്നു. ആധുനിക ക്രമീകരണങ്ങളോടും കൂടി സജ്ജമാക്കിയ ലൈബ്രറിയും, റീഡിംഗ് റൂമും കുട്ടികളിലെ വായനാശീലം വർദ്ധിപ്പിക്കാൻ വളരെ സഹായിക്കുന്നു. പതിപ്പുകൾ നിർമ്മിക്കുന്നതിലും, ദിനാചരണങ്ങൾ നടത്തുന്നലും വിദ്യാരംഗം കലാസാഹിത്ത്യവേദി നേതൃത്വം വഹിക്കുന്നു.

                                   കുട്ടികളിലെ സർഗ്ഗാത്മതയെ കണ്ടെത്താൻ 1 മുതൽ 12 

വരെയുള്ള ക്ലാസ്സിലെ കുട്ടികൾക്കായി സ്ക്കൂൾ സർഗ്ഗോത്സവം ആഗസ്റ്റ് 20ന് ശില്പശാലയോടുകൂടി നടത്തുകയുണ്ടായി. ശില്പശാലയ്ക്കു് ശേഷം നടന്ന മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനത്തിന് അർഹരായവരെ ഉപജില്ലാതല സർഗ്ഗോത്സവത്തിലേക്ക് തിരഞ്ഞെടുക്കുകയും അതിനുവേണ്ടിയുള്ള നടപടികൾ ഘട്ടംഘട്ടമായി നടന്നുകൊണ്ടിരിക്കുകയും ചെയ്യിന്നു.

പ്രമാണം:Vidya5.jpeg
സ്ക്കൂൾ സർഗ്ഗോത്സവം