എസ്.ജെ എച്ച്.എസ്.എസ് കരിമണ്ണൂർ/അക്ഷരവൃക്ഷം/ പ്രതിരോധിക്കാം കൊറോണയെ, അതിജീവിക്കാം നമുക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധിക്കാം കൊറോണയെ, അതിജീവിക്കാം നമുക്ക്

ഇന്ന് ലോകത്തെ മുഴുവൻ സ്തംഭിപ്പിച്ച് നിർത്തിയിരിക്കുന്ന ഒരു മഹാമാരിയാണ് കൊറോണ വൈറസ്. അങ്ങ് ചൈനയിലാണ് തുടക്കമിട്ടതെങ്കിലും ഇന്നിത് ലോകം മുഴുവൻ വ്യാപിചിരിക്കുകയാണ്. ദിനംപ്രതി പതിനായിരങ്ങളാണ് രോഗബാധിതരായിക്കൊണ്ടിരിക്കുന്നത്. ഒട്ടേറെപ്പേർ തങ്ങളുടെ ജീവൻ വെടിഞ്ഞു കൊണ്ടിരിക്കുകയാണ്.

ലോകരാജ്യങ്ങളിൽ ഒട്ടുമിക്കതും പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചി രിക്കുകയാണ്, നമ്മുടെ ഇന്ത്യാ മഹാരാജ്യം ഉൾപ്പെടെ. എങ്കിലും ഇതിൻറെ പ്രാധാന്യം ഇപ്പോഴും മനസ്സിലാകാത്ത ഒട്ടേറെപ്പേർ നമ്മുടെ ചുറ്റുമുണ്ട്. ഒരു കുറച്ചു ദിവസം എവിടെയും പോകാതെ വീട്ടിൽത്തന്നെ ഇരിക്കുകയെന്നു പറയുന്നത് ഒട്ടുമിക്ക ആളുകളിലും മടുപ്പുളവാക്കുന്നതാണ് എന്നറിയാം. അപ്പോൾ നാം ഓർക്കണം നമുക്കുവേണ്ടി വിശ്രമമില്ലാതെ സ്വന്തം ജീവൻ ത്യജിച്ചു കൊണ്ട് രോഗികളെ ശുശ്രൂഷിക്കുന്ന ദൈവത്തിൻറെ സ്വന്തം മാലാഖമാരായ നഴ്സുമാരെയും അതുപോലെതന്നെ ഡോക്ടർമാരെയും മറ്റ് ആതുരശുശ്രൂഷകരെയും, നമുക്കുവേണ്ടി വിശ്രമമില്ലാതെ ജോലി ചെയ്യുന്ന പോലീസുകാരെയും എല്ലാം. ഇപ്പോൾ യാതൊരു ആവശ്യവുമില്ലാതെ പുറത്തിറങ്ങുകയും രോഗം ബാധിക്കുകയും ചെയ്താൽ അത് വഴിയേ പോയ വിന എടുത്തുകൊണ്ടുവന്ന് തലയിൽ വെച്ചത് ആവില്ലേ? അതുകൊണ്ട് ആവശ്യമില്ലാതെ ആരും പുറത്തിറങ്ങില്ല എന്ന് സ്വയം തീരുമാനമെടുക്കുക നമ്മുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും നമുക്കാർക്കും രോഗം പിടിപെടാതിരിക്കുന്നതിനും വേണ്ടിയാണ് ഗവൺമെൻറ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത് . അത് നമ്മൾ നിർബന്ധമായും പാലിക്കേണ്ടതാണ്.


ഈ കൊറോണക്കാലത്ത് നമ്മൾ നിർബന്ധമായും പാലിക്കേണ്ട ഒന്നാണ് ശുചിത്വം.

  •  ദിവസവും ഇടയ്ക്കിടെ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുന്നത് വളരെ നല്ലതാണ്.
  •  ഒരുതവണ ഉപയോഗിച്ച വസ്ത്രങ്ങൾ അലക്കിയതിനുശേഷം മാത്രം വീണ്ടും ഉപയോഗിക്കുക.
  •  വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.
  •  കൈകൾ ഇടയ്ക്കിടെ മൂക്കിലും വായിലും കണ്ണിലും ഒന്നും സ്പർശിക്കാതെ ശ്രദ്ധിക്കുക.
  •  മറ്റുള്ളവരുമായി ഒരു മീറ്റർ അകലം പാലിക്കുക.
  •  വീടിൻറെ തറയും മറ്റും ഫിനോൾ പോലുള്ളവ ഉപയോഗിച്ച് തുടച്ച് വൃത്തിയായി സൂക്ഷിക്കുക.

ഇങ്ങനെയുള്ള മാർഗങ്ങൾ നമുക്ക് രോഗത്തെ തടയാൻ സഹായകമാകും. ഇപ്പോൾ നാം അതിജീവിക്കുവാനുള്ള പ്രയാണത്തിലാണ് ഇവിടെ ജാതിയുടെയോ മതത്തിൻറെയോ പേരിൽ വേർതിരിവില്ല. സമ്പന്നൻ എന്നോ ദരിദ്രൻ എന്നോ വ്യത്യാസമില്ല. "ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്" എന്ന ശ്രീനാരായണ ഗുരുവിൻറെ വചസ്സുകൾ ഇപ്പോൾ സ്മരണീയമാണ്.

നമ്മൾ ഈ വൈറസിനെ അതിജീവിക്കും. അതിനു ശേഷവും ഇപ്പോൾ നാം പാലിക്കുന്ന ഈ ഐക്യവും ശുചിത്വവും ശ്രദ്ധയും സഹകരണവും എല്ലാം ഇതുപോലെതന്നെ തുടർന്നാൽ കൊറോണയോ അതുപോലുള്ള ഏത് പകർച്ച വ്യാധികളെയോ തടയാനും അതിജീവിക്കാനും ചെറുത്തു നിൽക്കുവാനും നമുക്ക് സാധിക്കും. നമുക്കൊരുമിച്ച് കൊറോണ എന്ന മഹാവിപത്തിനെ പ്രതിരോധിക്കാം, അതിജീവിക്കാം.

ആഷ്ന പോൾ
9 F, സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്കൂൾ കരിമണ്ണൂർ
തൊടുപുഴ ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം