എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട്/അക്ഷരവൃക്ഷം/കൊറോണ വൈറസിനുണ്ടായ ജനിതക മാറ്റങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

{

കൊറോണ വൈറസിനുണ്ടായ ജനിതക മാറ്റങ്ങൾ
          ജീവൻ നിലനിൽക്കുന്ന ഒരേയൊരു ഗ്രഹം ആണല്ലോ നമ്മുടെ ഭൂമി. ഇതിൽ എല്ലാത്തിന്റയും അധിപനായി മനുഷ്യനും .എന്നാൽ ഈ മനുഷ്യനെ ഇന്ന്, ഇത്തിരിപോന്ന ഒരു ജീവി മുൾമുനയിൽ നിർത്തിയിരിക്കുന്നു.അതെ ”കൊറോണവൈറസിനെ” കുറിച്ച് തന്നെയാണ് പറഞ്ഞുവരുന്നത് .
                 ആദ്യം വൈറസ് എന്തെന്ന് നോക്കാം. ജീവനുണ്ടോ എന്ന് ചോദിച്ചാൽ ഉത്തരം പറയാൻ കഴിയാത്ത RNA അല്ലെങ്കിൽ DNA ജനിതകവസ്തുവായുംപ്രോട്ടീൻ കവചവും മാത്രമുള്ള വസ്തു.ഈ പ്രോട്ടീൻ കവചമാണ് ഇവയ്ക്ക് പ്രത്യേക ആകൃതി കൊടുക്കുന്നത്. കൊറോണ വൈറസ് എന്ന് പേര് വന്നത് തന്നെ കിരീടം പോലെ തോന്നിക്കുന്ന പ്രോട്ടീൻ കവചത്തിൻറെ സാന്നിധ്യമാണ്.
          അതി സൂക്ഷ്മ ജീവി ആയതിനാൽ ഈ വൈറസിന്റെ ജനിതകഘടനയിൽ 26,000 മുതൽ 32,000 നൈട്രജൻ ബേസ് ജോഡികളേ ഉള്ളൂ. എന്നാൽ മനുഷ്യനിൽഇവയുടെ എണ്ണം ഏകദേശം മൂന്ന് ബില്യൺ ആണ്.വ്യത്യാസം എത്ര അമ്പരപ്പിക്കുന്നതാണ്. അതുകൊണ്ടുതന്നെ ഈ വൈറസുകളുടെ ജനിതകഘടന പഠിക്കുവാൻ വളരെ എളുപ്പമാണ്.
                    corl DI 19 ന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനിൽ നിന്നെത്തിയ രണ്ടുപേരുടെ ജനിതക ഘടന മാത്രമേ ഇന്ത്യയിൽ വേർതിരിച്ചിട്ടുള്ളൂ- അതും കേരളത്തിലെ.  ഇവയ്ക്ക് ചൈനയിലെ വൈറസ് ഘടനയുമായി വളരെ സാമ്യമുണ്ട്.അതിനാൽ “INDIAN STRAIN” എന്നൊരു വിഭാഗം ഉണ്ടായിട്ടില്ല. അതിനാൽ “INDIAN STRAIN” അത്ര അപകടകാരിയല്ല  എന്നതിന് ശാസ്ത്രീയമായ തെളിവില്ല.           
            ജനിതകഘടനയിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ് പുതിയ വൈറസുകളുടെ ഉത്ഭവത്തിന്കാരണം . കൊറോണ വൈറസ് അതിവേഗം ജനിതക മാറ്റത്തിന് വിധേയമാകുന്നത് കൊണ്ട് വാക്സിൻ കണ്ടുപിടിക്കാനോ, ഉള്ളവ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുന്നില്ല. RNAവൈറസായ കൊറോണ മൃഗങ്ങളിൽ തുടർച്ചയായ മ്യൂട്ടേഷന് വിധേയമായതു കൊണ്ടാണ് “SARS-COV-2”ന്   മൃഗങ്ങളിൽ നിന്ന്മനുഷ്യരിലേക്കും പിന്നീട് മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് വ്യാപിക്കാനും സാധിച്ചത്.
          ജീവികളുടെ ശരീരത്തിനുള്ളിൽ പ്രവേശിക്കുന്ന വൈറസുകൾ RNA യുടെ തനിപകർപ്പുകൾ നിർമ്മിക്കുന്നുവെങ്കിലും എല്ലാ പകർപ്പുകളും ശരിയാകണമെന്നില്ല ഇങ്ങനെ ഉണ്ടാകുന്ന തെറ്റുകളാണ് മ്യൂട്ടേഷന് കാരണമാകുന്നത്.ഇതിൽ അനുകൂലമായ മ്യൂട്ടേഷൻ സംഭവിച്ചവ  നിലനിൽക്കുകയും ബാക്കിയുള്ളവ നശിക്കുകയും ചെയ്യുന്നു.
                  ഇതിൽ നോവൽ കൊറോണ വൈറസിനു ഉണ്ടാകുന്ന മ്യൂട്ടേഷൻ വളരെ സാവധാനമാണ്. പക്ഷേ ഈ വൈറസ് അതിജീവനം നടത്തി യെന്നതിന്റെ തെളിവാണ് ഇപ്പോൾ നടക്കുന്ന വ്യാപനം. 

നോവൽ കൊറോണ വൈറസ്



   വുഹാൻ നിന്നുത്ഭവിച്ച S ടൈപ്പ്                            L  ടൈപ്പ്


L ടൈപ്പ് S നിന്നും പരിണമിച്ചുണ്ടായതാണ്. യുഎസിൽ കാണുന്നത് ഈ L ടൈപ്പാണ്. ഇതു കൂടുതൽ അപകടകാരിയാണ് എന്ന് പുതിയ പഠനങ്ങൾ തെളിയിക്കുന്നു.#SARS-CoV-2 ആണ് L ഉം S ഉം ടൈപ്പ് ആയതും. അതിൽ L വിഭാഗം കൂടുതൽ അപകടകാരിയായ # CoVID-19 ആയതും . മാറ്റങ്ങൾ വീണ്ടും സംഭവിച്ചുകൊണ്ടിരിക്കുകയാണ്.ശാസ്ത്ര സാങ്കേതിക വിദ്യയുടെ സഹായത്താൽ ഈ സൂക്ഷ്മജീവികളെ വരുതിയിലാക്കാനുള്ള ശ്രമത്തിലാണ് ശാസ്ത്രലോകം .പൊട്ടിപ്പുറപ്പെടുന്ന എല്ലാ പകർച്ചവ്യാധികൾക്കും ചില സമാന സ്വഭാവങ്ങൾ ഉണ്ട് .അതായത് പ്രാരംഭം ,വികാസം, മൂർദ്ധന്യം, ക്ഷയിക്കൽ . എല്ലാ ഘട്ടങ്ങളിലും ജനിതക മാറ്റങ്ങളും സംഭവിക്കുന്നു മനുഷ്യന് വൈറസിനെ പ്രതിരോധിക്കാനുള്ള ശേഷി ഇല്ല എന്ന് തെളിയിക്കുന്ന ധാരാളം ഉദാഹരണങ്ങൾ നമ്മളുടെ മുന്നിലുണ്ട് 1)2003ൽ SARSന് കാരണമായ SARS-CoV 2) 2012ലെ മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോംമിന്കാരണമായ MERS-CoV 3)2019ലെ കോവിഡ് 19ന് കാരണമായ SARS-CoV-2 ഒരു വൈറസിനെയും ഉന്മൂലനം ചെയ്യാനാവില്ല പക്ഷേ അവയുടെ വ്യാപനമാണ് നാം തടയുന്നത് ഈ വൈറസിനെയും നാം പ്രതിരോധിച്ച് തോൽപ്പിക്കും.

അഥീന എച്ച് ദാസ്
9.D എസ്.എൻ.എം.എച്ച്.എസ്.എസ്.പുറക്കാട്
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം