വി ആർ എ എം എച്ച് എസ് തൈക്കാട്/അക്ഷരവൃക്ഷം/ കൊറോണ പഠിപ്പിച്ചത്
കൊറോണ പഠിപ്പിച്ചത്
ഒരു രാജ്യം മുഴുവൻ പകർച്ചവ്യാധി ബാധിക്കാതിരിക്കാൻ ഒരു ഗ്രാമം മുഴുവൻ ജീവൻ ബലി കൊടുത്ത ലോക ചരിത്രത്തിലെ അത്ഭുത കഥ വായിക്കാൻ ഇടയായി . ലണ്ടനിൽ നിന്നും 260 കിലോമീറ്റർ വടക്കു ഭാഗത്തായി ഇദയം വില്ലജ് എന്ന് പേരുള്ള ഗ്രാമം . പ്ലേഗു പടർന്നുപിടിച്ചു ആയിരങ്ങൾ മരിച്ചു കൊണ്ടിരുന്ന കാലം. ക്വാറന്റൈനെ എന്ന ഏകാന്തവാസം മുന്നൂറു വർഷം മുൻപ് സ്വയം നടപ്പാക്കി മരണം കൈനീട്ടി വാങ്ങിയ ചരിത്രമുള്ളവരാണിവിടത്തെ അന്തേവാസികൾ. വില്ലേജിന്റെ അതിർത്തി അവർ അടച്ചു . ആരും അകത്തേക്കില്ല. ആകുത്തുള്ളവരാരും പുറത്തേക്കില്ല. അവർ മരണത്തെ കാത്തിരുന്നു . വെറും എട്ടു ദിവസത്തിനുള്ളിൽ ആറ് കുട്ടികളെയും ഭർത്താവിനെയും നഷ്ടപ്പെട്ട എലിസബത്തിന്റെ കോട്ടജ് ഇന്നും അവിടെ കാണാം . മരിച്ച കുടുംബാംഗങ്ങളെ കുഴിച്ചിടാൻ പോലും ആരെയും കിട്ടാതെ സ്വയം അത് നിർവ്വഹിക്കേണ്ടിവന്ന മാർഷൽ ആണ് രോഗത്തെ അതിജീവിച്ച മറ്റൊരാൾ. 1666 നവംബർ 1 അവസാനത്തെ രോഗിയും മരിക്കുമ്പോൾ മരണസംഘ്യ 260. അടുത്ത ഗ്രാമങ്ങളിലുള്ള ആയിരക്കണക്കിന് മനുഷ്യരെ രക്ഷിക്കാനായി ജീവത്യാഗം ചെയ്ത 260 മനുഷ്യസ്നേഹികളായി അവരെ പ്രാദേശിക ചരിത്രം രേഖപെടുത്തിയിട്ടുണ്ട്. മാതൃഭൂമി പത്രത്തിലാണ് വായിച്ചതു, കൊറോണ വൈറസ്സിനെ നേരിടാൻ വീട്ടിൽ ഇരിക്കുന്ന സമയത് വായിച്ച ഈ ലേഖനം എന്റെ മനസ്സിനെ സ്പർശിച്ചു . മികച്ച ആരോഗ്യ സൗകര്യങ്ങളുടെ കാര്യത്തിൽ ലോകത്ത് രണ്ടാം സ്ഥാനത്തായിരുന്നു ഇറ്റലി . ഇന്നവിടെ ആൽപ്സ് പർവ്വത നിരകളുടെ താഴ്‌വരയിൽ പേമാരി പോലെ മരണം പെയ്യുന്നു. ആംബുലൻസുകളുടെ നിലവിളികൾ നിലയ്ക്കുന്നില്ല . ശവസംസ്കാര ചടങ്ങുകൾക്കുള്ള സ്ഥാപനങ്ങൾക്ക് മുന്നിൽ സൂപ്പർമാർക്കറ്റിലെന്ന പോലെ നീണ്ട നിര മൃതദേഹങ്ങളടങ്ങിയ പെട്ടികളുടേതാണ് . മോർച്ചറികളിൽ മൃതദേഹങ്ങൾ നിറഞ്ഞു കവിഞ്ഞു . ബെർഗമോയിലെ പ്രാദേശിക പത്രം ലൈക്കോടിബെർഗമോ ചരമവാർത്തകൾക്കു ഒരു പേജാണ് നീക്കിവച്ചിരുന്നതെങ്കിൽ മാർച്ച് പതിമൂന്നിന്നു അത് പത്തു പേജായി . ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ കൊറോണ ബാധിച്ചു മരിക്കുന്നത് ഇറ്റലിയിലാണ്. ലക്ഷക്കണക്കിന് ആളുകൾ രോഗബാധിതരായി കഴിയുന്നു . കൊറോണ കെയർലേക്ക് വിളിച്ചാൽ കിടക്ക ഒഴിവില്ലാത്തതിനാൽ വീട്ടിൽ കഴിയാൻ ആവശ്യപ്പെടുന്നു . ഫർമാസികളിൽ മാസ്കുകളോ മരുന്നുകളോ ലഭ്യമല്ല . ആരോഗ്യ പ്രവർത്തകരും അല്ലാത്തവരുമായ ജീവനക്കാർക്ക് സുരക്ഷാ സംവിധാനങ്ങളൊന്നുമില്ലാതെ ജോലി ചെയ്യേണ്ടി വരുന്ന അവസ്ഥയാണ് . അത് കൂടുതൽ അപകടാവസ്ഥയിലേക്കു ഇറ്റലിയെ എത്തിച്ചു . ആൽപ്സ് പർവ്വതനിരകളുടെ താഴ്‌വരയിൽ ഇപ്പോൾ മുഖങ്ങളില്ല. മുഖംമൂടികൾ കൊണ്ട് ആ തെരുവ് നിറഞ്ഞിരിക്കുന്നു . വളരെ ദുഃഖത്തോടെയാണ് ഏപ്രിൽ ഒന്നിന് ദേശാഭിമാനി പത്രത്തിൽ ഈ ഭാഗം ഞാൻ വായിച്ചു തീർത്തത്. ദേശാഭിമാനി പത്രത്തിൽ വായിച്ച 'ദുരന്തകാലത്തെ മനുഷ്യത്വം' ക്യൂബായെകുറിച്ചാണ് പറയുന്നത് . അപഹസിച്ച് ആട്ടിയോടിച്ചവരോട് , തങ്ങളെ ഒറ്റപ്പെടുത്തി അട്ടിമറിക്കാൻ സകല മാർഗ്ഗങ്ങളും തേടുന്ന സാമ്രാജ്യത്വവാദികളോട്, കൊറോണ കാലത്തു ക്യൂബാ സ്വീകരിച്ച അത്യുദാരമായ സമീപനം ലോകത്തെ അത്ഭുദപ്പെടുത്തുന്നു . 682 യാത്രികരുമായി കടലിൽ കുടുങ്ങി കൊറോണ ഭീതിയാൽ ആരാലും സ്വീകരിക്കപ്പെടാതെ കഷ്ടപ്പെട്ട ബ്രിട്ടീഷ് കപ്പലായ എം എസ് ബ്രയമേറിനു തങ്ങളുടെ തുറമുഖം തുറന്നു കൊടുത്ത ക്യൂബൻ സംസ്കാരം എന്നെ വല്ലാതെ അതിശയിപ്പിച്ചു. ലോകം മഹാമാരിയെ താങ്ങാനാകാതെ നിന്ന് കിതക്കുകയാണ് . അതിനിടയ്ക്കാണ് തികച്ചും വ്യത്യസ്തമായ ഒരു പാത ക്യൂബ നമുക്ക് കാണിച്ചുതന്നത് .
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചാവക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചാവക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശ്ശൂർ ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം