ഭാരത മക്കൾ

ഭാരതമക്കളെ ഒന്നു ചിന്തിക്കൂ
ഭാരതജീവിതം നാമിവിടെ
ആചാരമില്ല അനുഷ്‌ഠാനമില്ല
കാലം തെളിയിച്ചു തന്നിവിടെ
കൊറോണ എന്നൊരു വൈറസ് വന്നപ്പോൾ
എല്ലാവരും ഇന്ന് വീട്ടിലായി
ഈശ്വരചിന്തകൾ മാറിമറിയുമ്പോൾ
എല്ലാവരും ഇന്ന് ഒത്തുചേർന്നു
ജാതിയില്ല മതവുമില്ലിവിടെ
ആചാരമെവിടെ മനുഷ്യരെ
ബന്ധുമിത്രാദികൾ കൺമറഞ്ഞപ്പോൾ
എത്ര മേൽ ഭയം എന്ന് നാമറിഞ്ഞു
കൂട്ടിലടച്ചിട്ട കിളിയുടെ വേദന
എത്രയാണെന്ന് നാമറിഞ്ഞു
ഓർക്കുക നിങ്ങൾ വീട്ടിലിരുന്നാൽ
നാളെയും നിങ്ങൾക്ക് വീട് കാണാം
 

അഹല്യ.ബി.എൽ
4 B എൽ.പി.എസ് കോവില്ലൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത