സെന്റ് ഷാന്താൾസ് എച്ച്.എസ്സ്, മാമ്മൂട്/അക്ഷരവൃക്ഷം/പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധം

യുദ്ധത്തിൻ കാഹളം മുഴങ്ങി ഭൂവിൽ
സന്നാഹങ്ങൾ ഏതും ഒരുക്കുവിൻ വേഗം
ധൈര്യം അല്ലേ ഇവിടെ പ്രാധാന്യം ബുദ്ധി തന്നെ
കുഞ്ഞനിൽ കുഞ്ഞനാം ജീവാണു പട നയിക്കുമ്പോൾ

മനുഷ്യൻ നിസ്സാരനോ? അല്ലാ .....
ബുദ്ധിയുള്ളവൻ അത്രേ അവൻ !
അകലം പാലിക്കും ഞങ്ങൾ , മുഖാവരണ
പടച്ചട്ട ഉണ്ട് ഞങ്ങൾക്ക് , തോൽപ്പിക്കാനാവില്ല

സമയം ഇല്ലെങ്കിലും സോപ്പിടും ഞങ്ങൾ
മുട്ടുകുത്തിക്കും കൊറോണ യാം യുദ്ധക്കൊതിയനേ
യുദ്ധം അവസാനിപ്പിക്കുവാൻ സമയമായി
അകന്നിരുന്നു അടുക്കാം നമ്മൾക്ക് നല്ലൊരു നാളിനായി.


ഷാരൺട്രീസ ഷാനിൽ
4 എ സെന്റ് ഷാന്താൾസ് എച്ച്.എസ്സ്, മാമ്മൂട്
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത